സംവാദം:കേരളീയ വാസ്തുവിദ്യ
വിട്രൂവിയസ് എഴുതിയ പുസ്തകത്തിന്റെ പേര് De Architectura എന്നാണ്. ഇതിന് വാസ്തുവിദ്യാചരിത്രം എന്ന് തർജ്ജിമ വരില്ല. ഭവനനിർമ്മാണ രീതികൾ മാത്രം അല്ല വിട്രൂവിയസ് പ്രതിപാദിക്കുന്നത്. http://www.lih.gre.ac.uk/histhe/vitruvius.htm നോക്കുക. ലേഖനത്തിന്റെ തലക്കെട്ട് കേരളീയ വാസ്തുവിദ്യ എന്നാണ്. കേരളീയ വാസ്തുവിദ്യയും വിട്രൂവിയസും തമ്മിലുള്ള ബന്ധം അങ്ങോട്ട് മനസിലാവുന്നില്ല. വിട്രൂവിയസ് പൗരസ്ത്യദേശങ്ങളിലേക്ക് സഞ്ചരിച്ചതായി രേഖകൾ ഇല്ല. En:Vitruvius കാണുക. കേരളീയ വാസ്തുവിദ്യയിൽ അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടോ? Simynazareth 09:25, 6 ജൂലൈ 2007 (UTC)
തർജ്ജമ ചെയ്തിരിക്കുന്നത് ചങ്ങാരപ്പിള്ളി നാരായണൻ പോറ്റിം പ്രൊഫ: ഏ.ജി. മേനോൻ, എം., ഷണ്മുഖദാസ് എന്നിവർ ചേർന്നാണ്. അതിൻറെ. വാസ്തു വിദ്യയുടെ ചരിത്രം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. കേരളീയ വാസ്തു വിദ്യ എന്നല്ല. അത് ഇനിയും വിപുലമാക്കാനുണ്ടല്ലോ. കേരളീയ വാസ്തു വിദ്യയിൽ എന്നല്ലെ ഏത് വാസ്തു വിദ്യയിലും വിവരത്തിൻറെ സ്വാധീനം ഉണ്ട്. അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. തോക്കിൽ കയറി വെടി വക്കാതെ ക്ഷമിക്കൂ സിമീ. --ഒറ്റയാൻ 09:34, 6 ജൂലൈ 2007 (UTC)
- എടുത്തുചാട്ടം ക്ഷമി :-) Simynazareth 09:38, 6 ജൂലൈ 2007 (UTC)simynazareth
- വാസ്തുവിദ്യക്ക് സ്പേസുണ്ടോ?--അഭി 15:07, 29 ഏപ്രിൽ 2008 (UTC)