ഗൗരിയമ്മയെക്കുറിച്ച് ഒരു വലിയ ലേഖനം വേണം. ജെ.എസ്.എസിന്റെ നേതാവാണ് എന്ന് പറഞ്ഞു തുടങ്ങുന്നത് തന്നെ തെറ്റാണ്. ജെ.എസ്.എസ് അവരുടെ ജീവിതകഥയുടെ വെറും അടിക്കുറുപ്പ് മാത്രമേ ആകുന്നുള്ളു.Georgekutty 17:59, 5 മേയ് 2008 (UTC)Reply

തികച്ചും ന്യായമാണത്, ഗൗരിയമ്മയെ ജെ എസ് എസ്സ് എന്ന പാർട്ടി നേതാവായി മാത്രം കാണുന്നത് ശരിയല്ല. അവർ കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയും വീറുറ്റ ഒരു കമ്മ്യൂണിസ്റ്റ് കാരിയും ഒന്നാന്തരം സ്ത്രീ പക്ഷ നേതാവും ഒക്കെയായിരുന്നു. ഭൂപരിഷക്കരണ ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മയാണെന്ന് തോന്നുന്നു. -ഹനൂഫ്-

കെ.ആർ ഗൗരി

തിരുത്തുക

കെ.ആർ ഗൗരി എന്നാണു ഗൗരിയമ്മയുടെ ശരിയായ പേര്. അടുത്തകാലത്താണ് ഗൗരിയമ്മയെന്ന വിളി കേട്ടുതുടങ്ങിയതു്. ദൃശ്യമാദ്ധ്യമങ്ങളിട്ടതാണീ പേരെന്നുതോന്നുന്നു. എമ്മെല്ലെയും മന്ത്രിയുമായിരുന്നപ്പോൾ കെ.ആർ ഗൗരി തന്നെയായിരുന്നു. നിയമസഭാരേഖകൾ തെളിവ്. നോക്കുക: ഒന്നാം നിയമസഭയിലെ (1957-59) അംഗങ്ങളുടെ പട്ടിക ആറാം നിയമസഭയിലെ (1980) അംഗങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.ആർ._ഗൗരിയമ്മ&oldid=3556955" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.ആർ. ഗൗരിയമ്മ" താളിലേക്ക് മടങ്ങുക.