എന്നതിന് പകരം എന്ന് വ്യാപകമായി കാണുന്നു. കുമാറ , കുമാര - ഇതിലേതായിരിക്കും ശരി. കർണ്ണട ഭാറത കഥാമൻജറി എന്നും മറ്റും കാണുന്നു. തിരുത്തേണ്ടതാണോ? Vijayan Rajapuram 06:06, 13 ഡിസംബർ 2017 (UTC)

കുമാറ വ്യാസ തന്നെ തിരുത്തുക

നമ്മൾ മലയാളികൾ ഇന്ത്യൻ ഭാഷകളുടെ പോലും ഉച്ചാരണത്തെ മാനിക്കുന്നില്ല. എന്നാൽ പല പത്രങ്ങളും ഇംഗ്ലിഷിന്റെ ഉച്ചാരണം കൃത്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഫോറം എന്നെഴുതിയിരുന്നത്, ഫോം എന്നും പോലീസ് എന്നതു മാറ്റി പൊലീസ് എന്നുമാക്കി. ഇവ ഉദാഹരണങ്ങളാണ്. കുമാരവ്യാസ എന്നു കന്നഡ ഭാഷയിൽ പറയാറില്ല. മാത്രമല്ല, കന്നഡ ഭാഷയിൽ റ, ര എന്നീ അക്ഷരങ്ങൾ പ്രത്യേകമില്ലതാനും. കന്നഡ ഭാഷ സംസാരിക്കുന്നവരുമായി 26 വർഷമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കന്നഡ കൂടുതൽ ഉപയോഗിക്കുന്ന കാസറഗോഡ് മംഗലാപുരം എന്നിവിടങ്ങളിലെ സ്കൂൾ കോളജു കുട്ടികളുമായും അദ്ധ്യാപകരുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. രബീന്ദ്ര നാഥ ടഗോർ രവീന്ദ്രൻ എന്നു പറയാമോ? ജ്യോതിബസു ജ്യോതിവാസു അല്ലല്ലോ? ഹർകിഷൻ ഹരികൃഷ്ണൻ ആകുമോ? ബിമൽ മിത്ര, ഹേ റാം ഹേ രാമാ എന്നല്ലാല്ലോ? Ramjchandran (സംവാദം) 16:23, 19 ഡിസംബർ 2017 (UTC)Reply

  • സന്തോഷംVijayan Rajapuram 17:09, 19 ഡിസംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കുമാറ_വ്യാസ&oldid=2653958" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുമാറ വ്യാസ" താളിലേക്ക് മടങ്ങുക.