സംവാദം:കുതിര സഞ്ചാരം
ചെസ്സ് പലകയെന്നും ചെസ്‌ബോർഡ് എന്നും മാറിമാറി ഉപയോഗിച്ചുകാണുന്നു. ഒന്നിലൊതുക്കിക്കൂടെ?Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 08:09, 4 മാർച്ച് 2010 (UTC)
9- ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാശ്മീരി കവി രുദ്രടൻ ആണോ എന്നൊന്നു നോക്കാമോ? രുദ്രത എന്നൊരാൾ ഉള്ളതായി കേട്ടിട്ടില്ല. മാത്രമല്ല "കാവ്യാലങ്കാരം" എന്ന പേരിലുള്ള കൃതികൾ രുദ്രടനും ഭാമഹനും എഴുതിയിട്ടുണ്ട്. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ)
- Rudrata എന്നാണു ഇംഗ്ലീഷ് വിക്കിയിൽ. രുദ്രടൻ ആവണം --Anoopan| അനൂപൻ 08:55, 4 മാർച്ച് 2010 (UTC)
രുദ്രടൻ എന്നാക്കിയിട്ടുണ്ട് --Anoopan| അനൂപൻ 08:55, 4 മാർച്ച് 2010 (UTC)
"കുതിര സഞ്ചാര പ്രശ്നത്തിന്റെ ഏറ്റവും ആദ്യത്തെ പ്രതിപാദ്യമുള്ളത്...." ഇതിൽ ഏറ്റവും എന്ന വാക്ക് ആവശ്യമില്ല. ആദ്യത്തേത് എല്ലായ്‌പ്പോഴും ആദ്യത്തേതു തന്നെ, അതിലെന്തെങ്കിലും കുറവുവന്നാൽ അവൻ രണ്ടാമതായിപ്പോവും. അതുകൊണ്ട് ഏറ്റവും എടുത്തു കളയാവുന്നതല്ലേ.Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ)