കാവ്യപ്രയോജനം

തിരുത്തുക

സംസ്കൃതസാഹിത്യശാസ്ത്രകാരൻമാർ കവിതയുടെ പ്രയോജനത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. മമ്മടഭട്ടൻറെ കാവ്യപ്രകാശം എന്ന കൃതിയിൽ

കാവ്യംയശസേ$ർത്ഥകൃതേ വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യഃ പരനിർവൃതയേ കാന്താസമ്മിതതയോപദേശയുജേ'

എന്ന് പറഞ്ഞിരിക്കുന്നു. കാവ്യം നിർമ്മിച്ചതുകൊണ്ട് കാളിദാസൻ മുതലായവർക്ക് യശസ്സ് ഉണ്ടായെന്നും ധാവകൻ മുതലായവർ ധനം നേടിയെന്നും കാവ്യം വായിക്കുന്നതിലൂടെ രാജാവ്, മന്ത്രിമാർ, പ്രജകൾ എന്നിവർ ചെയ്യേണ്ട ധർമ്മങ്ങളെക്കറിച്ചുള്ള അറിവ് , പരമാനന്ദം, ഭാര്യയുടേതിന് തുല്യമായ ഉപദേശംഎന്നിവ സഹൃദയർക്ക് ഉണ്ടാകുമെന്നും വിശദീകരിക്കുന്നു.

ഇതിൽ പരമപ്രയോജനമായി പറഞ്ഞീട്ടുള്ളത് സഹൃദയർ അനുഭവിക്കുന്ന പരമാനന്ദത്തെയാണ്. യഥാർത്ഥത്തിൽ പരമാനന്ദം പ്രയോജനമാണോ ? പരമാനന്ദം കവിതയുടെ ധർമ്മമല്ലേ ? മധുരം പഞ്ചസാരയുടെ ധർമ്മമാണല്ലോ .— ഈ തിരുത്തൽ നടത്തിയത് 106.76.58.72 (സംവാദംസംഭാവനകൾ) 13:25, ജനുവരി 20, 2015 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കാവ്യപ്രയോജനം&oldid=2131583" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാവ്യപ്രയോജനം" താളിലേക്ക് മടങ്ങുക.