അവശ്യംവേണ്ടുന്ന ലേഖനം തിരുത്തുക

ദയവായി ഷാർലിമെയ്ൻ, ചാർളിമെൻ എന്നൊന്നും പേര് മാറ്റരുത്. അത് ഇംഗ്ലീഷ് ഉച്ചാരണമാണ്. മലയാളത്തിൽ പറഞ്ഞുപഴകിയിട്ടുള്ളത് കാറൽമാൻ എന്നു തന്നെയാണ്. എല്ലാ ഭാഷകളിലെയും വിക്കിപീഡിയകളിൽ അവശ്യം വേണ്ടുന്ന 1000 ലേഖനങ്ങളിൽ ഒന്നാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനം വളരെ ബൃഹത്താണ്. കുറേശ്ശേ വിപുലീകരിക്കാം എന്നു പ്രതീക്ഷിക്കുന്നു. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 15:29, 17 ഫെബ്രുവരി 2011 (UTC)Reply

ഫ്രെഞ്ചിലെ "കാർലെ ലെ മാഗ്നെ"-യിൽ നിന്നാണ് മലയാളത്തിൽ കാറൽമാൻ വന്നതെന്നു വിശ്വസിക്കാൻബുദ്ധിമുട്ടല്ലേ? ഷാർലിമെയ്ൻ, ചാർളിമെൻ എന്നതൊക്കെ കാറൽമാൻ ആകുന്നതല്ലേ അതിലും എളുപ്പം? മറ്റൊന്നുകൂടി, നമ്മുടെ കാറൽമാൻ ചരിതം ചവിട്ടുനാടകത്തിന് ആ രാജാവുമായി പേരിൽ മാത്രമേ ബന്ധമുള്ളു എന്നും കേൾക്കുന്നു.Georgekutty 11:07, 20 ഫെബ്രുവരി 2011 (UTC)Reply

കത്തോലിക്കാസഭ വളരെയേറെ ബഹുമാനിക്കുന്ന വ്യക്തിയാണ് കാറൽമാൻ. പോർച്ചുഗീസ് കാലത്തായിരിക്കണം കാറൽമാൻ ചരിതം ചവിട്ടുനാടകം എഴുതപ്പെട്ടത്. ചിലപ്പോൾ പോർച്ചുഗീസിൽ നിന്നോ ലാറ്റിനിൽ നിന്നോ വന്നതാകാനും വഴിയുണ്ട്. ഇംഗ്ലീഷിൽ നിന്ന് വരാൻ സാധ്യത കുറവാണെന്നു തോന്നുന്നു. ബ്രിട്ടീഷുകാർ പൊതുവേ പ്രോട്ടസ്റ്റന്റ്കാർ ആയിരുന്നല്ലോ. ചവിട്ടുനാടകത്തിൽ ചിലപ്പോൾ ചരിത്രത്തെക്കാളേറെ ഐതീഹ്യങ്ങൾക്കായിരിക്കാം മുൻതൂക്കം. അതിൽ അത്ഭുതമൊന്നുമില്ല. 1200 വർഷം മുൻപ്‌ ജീവിച്ചിരുന്ന ആളെക്കുറിച്ച് അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതം? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 11:40, 20 ഫെബ്രുവരി 2011 (UTC)Reply

കാറൽമാൻ ചക്രവർത്തി മരിച്ചു രണ്ടര നൂറ്റാണ്ടെങ്കിലും കഴിഞ്ഞു തുടങ്ങിയ കുരിശുയുദ്ധങ്ങളുടെ കാലവുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തി ഉണ്ടാക്കിയ ഒരു കല്പിതകഥയാണ് കാറൽമാൻ ചരിതം. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റലിയിലെ കവി ലൂഡോവീകോ ആരിയൊസ്റ്റ എഴുതിയ Orlando Furioso എന്ന കഥയെ ആണ് ഇത് ആശ്രയിക്കുന്നതെന്ന് എൻ.എസ്.മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലിൽ ഒരിടത്തു പറയുന്നുണ്ട്. ലേഖനം പുരോഗമിക്കട്ടെ. കാറൽമാൻ ചരിത്രം ചവിട്ടുനാടകം ആ ചക്രവർത്തിയുടെ ജീവചരിത്രമാണെന്നു ലേഖനത്തിൽ പറയാതിരുന്നാൽ മതി. ആ ഭാഗം ഞാൻ ഒന്നു മാറ്റിയിട്ടുണ്ട്.Georgekutty 12:08, 20 ഫെബ്രുവരി 2011 (UTC)Reply

നന്നായി.  ഇപ്പോ കൊള്ളാം. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 12:42, 20 ഫെബ്രുവരി 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കാറൽമാൻ&oldid=4026485" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാറൽമാൻ" താളിലേക്ക് മടങ്ങുക.