കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കരുനാഗപ്പള്ളി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ഐതീഹ്യത്തിലെ കരിനാഗ പ്രയോഗം അല്പം കടന്നു പോയി! തിരുത്തുക

കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്തെ പള്ളിക്ക് 'കരിനാഗ പള്ളി' എന്നു പേരു ലഭിച്ചു എന്ന പ്രയോഗം അല്പം ഞെട്ടലോടെയാണ്‌ ഞാൻ വായിച്ചത്. വളരെ അടുത്ത നാളുകളായി, ഇസ്ലാമത വിശ്വാസികളെ ചുറ്റിപ്പറ്റി പറഞ്ഞു കേൾക്കുന്ന ഈ "ഐതീഹ്യം" തികച്ചും അടിസ്ഥാന രഹിതമാണ്. മറ്റുള്ളവരെ അത് പറഞ്ഞു തെറ്റിധരിപ്പിക്കാതിരിക്കുക! കരുനാഗപ്പള്ളിക്ക് വളരെ അടുത്തുള്ള മൈനാഗപ്പള്ളിയിൽ മൈനയെ തിന്നുന്ന നാഗമുണ്ടാരുന്നോ എന്നൊരു കുസൃതിചോദ്യം എന്റെ മനസിലുദിക്കുന്നു. പാരിപ്പള്ളി, പൂയപ്പള്ളി, കാർത്തികപള്ളി തുടങ്ങിയ എല്ലാ പള്ളികളിലും ഇങ്ങനെ കുറെ സിദ്ധൻമാർ വന്നിരുന്നോ? ആവോ! അറിയില്ല!

എന്റെ പരിമിതമായ അറിവ് പ്രകാരം, പാലി എന്ന ഭാഷയിലെ പള്ളി എന്ന വാക്കാണ്‌ ഈ സ്ഥലങ്ങളുടെ എല്ലാം നാമത്തിൽ കടന്നുകൂടിയിരിക്കുന്നത്. കേരളത്തിൽ ബുദ്ധമതത്തെ ക്ഷയിപ്പിച്ചാണല്ലോ ബ്രഹ്മണ/നായർ ഭരണങ്ങൾ ഉണ്ടായത്. ബുദ്ധമതക്കാർ തൊട്ടുകൂടാത്തവർ എന്ന് മുദ്രചെയ്യപ്പെടുകയും കാലക്രമേണ ഹിന്ദുമതത്തിലെ താഴ്ന്ന ജാതിക്കാർ എന്ന് അറിയപ്പെടുകയും ചെയ്തു. പള്ളി എന്ന വാക്കിനു ഹിന്ദു മതക്കാരുടെതല്ലാത്ത ആരാധനാലയം എന്നാണു അർത്ഥം (പള്ളി എന്നതിന് വിദ്യാലയം എന്നും അർത്ഥമുണ്ടത്രേ). ആ വാക്കാണ്‌ ഇന്നും മറ്റു പല മതങ്ങളിലെയും ആരാധനാലയങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതും.

ഐതീഹ്യങ്ങൾ നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനെ വളച്ചു-ഒടിക്കാതിരിക്കുക; കാരണം അത് എന്റെയും നിന്റെയും പൂർവികരുടെ ചരിത്രമാണ്!

182.71.221.83 11:11, 11 ജനുവരി 2012 (UTC) മഹേഷ്‌ വി.എസ്.Reply

പ്രസ്തുത ഐതിഹ്യം ഒഴിവാക്കി. --Vssun (സംവാദം) 08:51, 8 ഓഗസ്റ്റ് 2012 (UTC)Reply


///പള്ളി എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു. പാലിയൊലിത്തിക് ലിപിയിൽ അഹിന്ദുക്കളുടെ ആരാധനാലയം എന്നർത്ഥം വരുന്ന ഈ പദമാണു പിന്നീട് മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെ സൂചിപ്പിക്കാനും മലയാളത്തിൽ ഉപയൊഗിച്ചുവരുന്നത്.///


ഏതാണ് പാലിയൊലിത്തിക് ലിപി?

"പള്ളി" എന്ന വാക്ക് പല ഭാഷകളിൽ, പല അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.

തെലുങ്കിൽ "പള്ളി"/ കന്നടയിൽ "ഹള്ളി" "village" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. സ്ഥലനാമങ്ങളിലെ പള്ളി (വാഴപ്പള്ളി / തിരുച്ചിറപ്പള്ളി / ബൊമ്മനഹള്ളി) ഈ അർഥത്തെ സൂചിപ്പിക്കുന്നതാകാനാണ് സാധ്യത.

(ഈ വാക്ക് തനി ദ്രാവിഡമാണെന്ന് ഉറപ്പില്ല. സംസ്കൃതത്തിൽ "पल्लि", ഗ്രീക്കിൽ "polis”

എന്നിവ സമാന അർത്ഥമുള്ളവയാണ് , ഉദാഹരണങ്ങൾ "Goth-Palli in Sindh, "Acropolis" in Greece)


തമിഴിൽ "പള്ളി" വന്നിയാർ സമുദായത്തെ സൂചിപ്പിക്കുന്നു (പല്ലവ രാജവംശവുമായുള്ള ബന്ധത്തിനാലാണ്).

മലയാളത്തിൽ "പള്ളി" എന്ന നാമം ജൂത / ക്രിസ്ത്യൻ / മുസ്ലിം ആരാധനാലയങ്ങളെ സൂചിപ്പിക്കുന്നു. "പള്ളി" എന്ന വിശേഷണം "രാജ / ദേവ സംബന്ധമായ" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു (പള്ളിത്തേര് / പള്ളിവേട്ട ).

ബുദ്ധ / ജൈന ആരാധനാലയങ്ങളെ ക്ഷേത്രം എന്ന് തന്നെയാണ് പറയാറ്. ജൈനമതം ഇപ്പോഴും കേരളത്തിൽ സജീവമാണ്. അവർ ക്ഷേത്രം / ബസദി എന്ന വാക്കുപയോഗിക്കുന്നു (വയനാട് പുളിയാർമല അനന്തസ്വമി ക്ഷേത്രം, പാലക്കാട്‌ ജൈനിമേട് ജൈനക്ഷേത്രം, മട്ടാഞ്ചേരി ശ്രി ധർമനാഥ പ്രഭു ക്ഷേത്രം, മഞ്ചേശ്വരം ചതുർമുഖ ബസദി എന്നിവ ഉദാഹരണങ്ങൾ).

പാലിയിൽ "പള്ളി" എന്നൊ "ഹള്ളി" എന്നൊ ഒരു വാക്കില്ല. (പാലി നിഘണ്ടു: http://lirs.ru/lib/dict/Pali-English_Dictionary,1921-25,v1.pdf).

വൃത്തിയാക്കൽ ഫലകം തിരുത്തുക

ഫലകം ഒഴിവാക്കാമെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 09:00, 8 ഓഗസ്റ്റ് 2012 (UTC)  Y ചെയ്തു --Vssun (സംവാദം) 06:36, 10 ഓഗസ്റ്റ് 2012 (UTC)Reply

പാലിയിലെ പള്ളി തിരുത്തുക

പാലി ഭാഷയും പാലിയോലിത്തിക്ക് ലിപിയും തമ്മിൽ തിരിഞ്ഞു പോയെന്നു തോന്നുന്നു. പാലി എന്നത് ബുദ്ധമതകാലത്തെ ഭാക്ഷയും പാലിയോലിത്തിക് എന്നത് ഗുഹാമനുഷ്യരുടെ ഭാഷയുമാണ്. പള്ളി എന്ന വാക്കിനു ബുദ്ധമതവുമായുള്ള ബന്ധത്തെപ്പറ്റി കേരളത്തിലെ ബുദ്ധമതത്തിന്റെ വേരുകളെപ്പറ്റി പഠനം നടത്തുന്ന ശ്രി അജയ് ശേഖർ കുറിച്ചിരിക്കുന്നത് (പേജ് 2)വായിക്കു: http://www.academia.edu/2538492/The_Broken_Buddha_of_Pattanam_Boddhisatvas_in_Disguise_and_the_Silent_Siddha_of_Kayikara_Iconology_Histories_and_Textuality_of_Buddha_Idols_in_Kerala

പാലിഭാക്ഷയിൽ അങ്ങനെയൊരു വാക്കില്ല എന്നല്ല, മറിച്ച് അങ്ങ് ഷെയർ ചെയ്ത ലിങ്കിൽ ഇല്ല എന്നല്ലേ പറയാൻ കഴിയു? --മഹേഷ്‌ വി എസ് 08:01, 20 ഓഗസ്റ്റ് 2015 (UTC)


ശ്രി അജയ് ശേഖരിന്റെ പഠനം വായിച്ചിരുന്നു. ഒരു മുൻവിധിയുടെ മാതൃകാന്വേഷണം ആയാണ് തോന്നിയത്. സ്ഥലനാമങ്ങളിലെ പള്ളി, പിള്ളി ആകുന്നത് ഉച്ചാരണ ഭേദമല്ലേ. ഇതൊക്കെ അദ്ദേഹം "hidden Savarna Hindu അജണ്ട" ആയാണ് കാണുന്നത് . ഇത്തരം നിരീക്ഷണങ്ങൾ ഉള്ളതിനാലാണ് ഇതിന്റെ സത്യസന്ധത അന്വേഷിപ്പാൻ എന്നെ പ്രേരിപ്പിച്ചത്. ഒന്നിലധികം dictionaries പരിശോധിച്ചിരുന്നു. ഒരെണ്ണം ഷെയർ ചെയ്തെന്നേ ഉള്ളൂ. താങ്കൾക്കും പരിശോധിക്കാം. http://dsal.uchicago.edu/dictionaries/pali/ http://www.alphadictionary.com/directory/Languages/Indo,045Iranian/Pali/ http://dictionary.tamilcube.com/pali-dictionary.aspx നന്ദി

"https://ml.wikipedia.org/w/index.php?title=സംവാദം:കരുനാഗപ്പള്ളി&oldid=2214723" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കരുനാഗപ്പള്ളി" താളിലേക്ക് മടങ്ങുക.