സംവാദം:കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
Latest comment: 11 വർഷം മുമ്പ് by Bipinkdas
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « The Communist Manifesto » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
"വർഗ്ഗസമരത്തെക്കുറിച്ചുള്ള ഒരു ലേഖനം പിന്നീട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ബൃഹത്തായ രചനയിലേക്ക് ഏംഗൽസിനെ നയിക്കുകയായിരുന്നു". കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ബൃഹത്തായ രചനയാണോ? ഇത്തിരി പോന്ന പുസ്തകമല്ലേ അത്? മാനിഫെസ്റ്റോയുടെ മലയാളം പരിഭാഷ നമ്മുടെ ജനയുഗം വാരിക ഒരു ലക്കത്തിനകത്തൊതുക്കി വച്ച് ബുക്ക്‌ലെറ്റ് ആയി വിതരണം ചെയ്തത് എനിക്കോർമ്മയുണ്ട്. 1973-ൽ, മാനിഫെസ്റ്റോ പ്രസിദ്ധീകരണത്തിന്റെ 125-ആം വാർഷികം പ്രമാണിച്ചോ മറ്റോ ആവണം ജനയുഗം അതു ചെയ്തത്. സി.ഉണ്ണിരാജ-യുടെ പരിഭാഷ ആയിരുന്നു അതെന്നും ഓർമ്മയുണ്ട്.ജോർജുകുട്ടി (സംവാദം) 06:06, 21 ഏപ്രിൽ 2013 (UTC)
- പുസ്തകത്തിന്റെ താളുകളുടെ എണ്ണമല്ല ഉദ്ദേശിച്ചത്, ആശയങ്ങളുടെ വലുപ്പമാണ്. തെറ്റിദ്ധാരണ ജനിപ്പിച്ചെങ്കിൽ തിരുത്തിയേക്കാം ബിപിൻ (സംവാദം) 06:42, 21 ഏപ്രിൽ 2013 (UTC)
ആശയത്തിന്റെ ഗരിമ, ചെറിയ പുസ്തകത്തെ ബൃഹദ്ഗ്രന്ഥമാക്കില്ല. ചെറിയ പുസ്തകം മഹദ്ഗ്രഥമാകാം, ബൃഹദ്ഗ്രന്ഥമാവില്ല.ജോർജുകുട്ടി (സംവാദം) 07:05, 21 ഏപ്രിൽ 2013 (UTC)
- ആവശ്യമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട് ബിപിൻ (സംവാദം) 07:19, 21 ഏപ്രിൽ 2013 (UTC)