സംവാദം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ഈ ലേഖനത്തിൽ പാർട്ടി എന്ന ഉപതലക്കെട്ടിനു കീഴിൽ പോരാട്ടങ്ങൾ എന്ന ഭാഗത്ത് ചേർത്തിരിക്കുന്നത് സി.പി.ഐ.എം. കേരള വെബ്സൈറ്റിലെ പോരാട്ടങ്ങൾ എന്ന താളിലെ ഉള്ളടക്കമാണ്. അത് പകർപ്പവകാശ ലംഘനമായതിനാൽ നീക്കം ചെയ്യുന്നു. --അനൂപ് | Anoop (സംവാദം) 08:43, 16 ഡിസംബർ 2011 (UTC)
നക്സൽ ബാരി
തിരുത്തുകകേരളത്തിലും പശ്ചിമബംഗാളിലും നേടിയ കേരളത്തിലും നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ, നേതാക്കളിൽ പാർലമെന്ററി മോഹങ്ങൾ വർധിച്ചു വരുന്നത് കടുത്ത നിലപാടുകളുള്ളവർക്ക് വ്യാകുലതയുണ്ടാക്കി. ചൈനയിലെ ചില സംഭവവികാസങ്ങൾ കൂടി സ്വാധീനിക്കപ്പെട്ടപ്പോൾ, പാർട്ടിയിലെ പുതിയ പ്രവണതകൾ, പ്രവർത്തകരെ രണ്ടു തട്ടിലാക്കുകയും, അതേസമയം, രണ്ടു കൂട്ടരും ചൈനയുടെ നിലപാടുകളോട് ആഭിമുഖ്യം കാട്ടുകയും ചെയ്തു. 1967-ൽ പശ്ചിമ ബംഗാളിലെ വടക്കൻ ഭാഗത്തുള്ള നക്സൽബാരി എന്ന സ്ഥലത്ത് പോലീസും കർഷകരും തമ്മിൽ അക്ക്രമം പൊട്ടിപ്പുറപ്പെട്ടു. ഈ സംഭവത്തിനെ പാർട്ടിക്ക് മുഖ്യ സ്ഥാനമുണ്ടായിരുന്ന സംസ്ഥാന സർക്കാർ അടിച്ചമർത്തി. രക്തരൂക്ഷിത അക്ക്രമങ്ങളായി മാറിയിരുന്ന ഇതിനെ പാർട്ടിയിലെ തന്നെ മറ്റൊരു വിഭാഗം ആയിരുന്നു ശക്തമായി തിരിച്ചടിക്കാൻ നേതൃത്വം നൽകിയിരുന്നത്. രാജ്യത്തിനെ ഒരു വിപ്ലവത്തിലേയ്ക്ക് നയിക്കാൻ കഴിയുമെന്നാണവർ കണ്ടിരുന്നത്. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി ഇതിനെ പ്രകീർത്തിക്കുകയും അത് ഇന്ത്യയിലെ സി.പി.എമ്മുമായി ബന്ധത്തിൽ ഉലച്ചിൽ തട്ടി. പിന്നീട് നക്സലൈറ്റുകൾ എന്നറിയപ്പെട്ട പാർട്ടിയിലെ കടുത്തനിലപാടുകാർ റാലി നടത്തുകയും, പ്രമുഖ നേതാക്കൾ ഒന്നും കൂടെയില്ലായിരുന്നുവെങ്കിലും അവർ പാർട്ടി വിടുകയും ചെയ്തു. അത് നക്സലൈറ്റുകളും സി.പി.എം പ്രവർത്തകരും തമ്മിലുള്ള നിരവധി രക്തരൂക്ഷിത സംഘട്ടനങ്ങളുടെ തുടക്കമായിരുന്നു.
ഇത് തെറ്റായ വിവരമാണ്. സി.പി.എം. ബംഗാളിൽ അധികാരത്തിലേറുന്നത് തന്നെ 1977-ലാണ്. നക്സൽബാരി മൂവ്‌മെന്റ് നടക്കുന്നതാകട്ടെ 1967-ലും. അന്ന് കോൺഗ്രസ്സിലെ സിദ്ധാർത്ഥ് ശങ്കർ റേ ആയിരുന്നു മുഖ്യമന്ത്രി. --പ്രതീഷ്||Pratheesh (pR@tz) 18:42, 27 ഡിസംബർ 2011 (UTC)
- ഇത് ഞാൻ പിൻവലിക്കുന്നു. സി.പി.ഐ. (എം) 1967-ൽ അധികാരത്തിൽ വന്നിരുന്നു. ക്ഷമാപണം.--പ്രതീഷ്||Pratheesh (pR@tz) 19:44, 28 ഡിസംബർ 2011 (UTC)