സംവാദം:കടമ്മനിട്ട രാമകൃഷ്ണൻ
Latest comment: 14 വർഷം മുമ്പ് by Calicocentric
വിവരദോഷം തെറ്റല്ല എന്നു വിചാരിക്കുന്നു. ഗൂഗിളിൽ ഒരു ഹിറ്റുപോലും ഇല്ലാത്ത ഊക്ഷ്മളത എന്താണെന്ന് പറഞ്ഞുതരുമെന്നു കരുതുന്നു.--Vssun 05:04, 11 ജനുവരി 2010 (UTC)
- ആ ഐ പി എഡിറ്റു ഞാൻതന്നെ ചെയ്തതാണ്. ഊഷ്മളവും തീക്ഷ്ണവും വേർതിരിച്ചറിയാനാവാതെ നടത്തിയ ആ ഞായർ എഡിറ്റുകൊണ്ട് നാണക്കേടായെന്നു പറഞ്ഞാൽ മതിയല്ലോ.നാണക്കേടായ്, മാനക്കേടായ്, ഓഹോ ഓർമ്മകൾ മൂത്തുനരച്ചു എന്നു കവി. അതൊരു കാര്യം. കടമ്മനിട്ടയുടെ പേരിൽ എഴുപത്തഞ്ചു കവിതാസമാഹാരങ്ങളുണ്ട് എന്നു പറയുന്നത് പക്ഷേ വല്ലാതെ വല്ലാതെ കവിഞ്ഞുപോയി. കുറച്ചെഴുതിയതിൽ എണ്ണം പറഞ്ഞതെഴുതിയ കവിയാണ് കടമ്മനിട്ട. എഴുപത്തഞ്ചു സമാഹാരം പോയിട്ട് അങ്ങോരാകെ എഴുപത്തഞ്ചു കവിവതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?Calicocentric 14:53, 11 ജനുവരി 2010 (UTC)