സംവാദം:ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം

ഫിറോസ്പൂരിലാണ് ബ്രിട്ടീഷ് സൈന്യം തമ്പടിച്ച് ആക്രമണത്തിന് കോപ്പുകൂട്ടിയതെന്നാണ് വിവിധ ഉറവിടങ്ങളിലും ഇംഗ്ലീഷ് വിക്കിപീഡിയയും പറയുന്നു. സ.വി.കോയിൽനിന്നുള്ള ഉള്ളടക്കത്തിൽ ലുധിയാനയും അംബാലയും കൂടി പറയുന്നുണ്ട്. അംബാല അതിർത്തിയിലേയല്ല. വളരെ ഉള്ളിലാണ്. ലുധിയാന അതിർത്തിയിലായിരുന്നു എങ്കിലും മറ്റ് സ്രോതസ്സുകളിൽ കാണാനില്ല. --Vssun (സംവാദം) 13:59, 6 ഫെബ്രുവരി 2013 (UTC)Reply

മുകളിൽപ്പറഞ്ഞ ഭാഗം മറച്ചുവച്ചു. --Vssun (സംവാദം) 14:28, 6 ഫെബ്രുവരി 2013 (UTC)Reply

"അമൃതസരസ്സിൽ വച്ചുണ്ടായ ഉടമ്പടിയെ (1809) അതിലംഘിച്ചുകൊണ്ട് സിസ്-സത്ലജ് അതിർത്തിപ്രദേശങ്ങൾ (സത്ലജ്, യമുന എന്നീ നദികൾക്കിടയിലുള്ള പ്രദേശം) ബ്രിട്ടീഷുകാർക്കവകാശപ്പെട്ടതാണെന്ന നിലയിലായി അവരുടെ പെരുമാറ്റം."

സ.വി.കോയിൽ ഈ പറഞ്ഞ കാര്യവും ശരിയല്ലെന്ന് കരുതുന്നു. 1809 ഉടമ്പടിയനുസരിച്ച് സത്ലുജ് ആണ് പഞ്ചാബിന്റെയും ബ്രിട്ടീഷുകാരുടെയും അതിർത്തി. അപ്പോൾ സ്വാഭാവികമായും സിസ്-സത്ലുജ് മേഖല ബ്രിട്ടീഷുകാരുടെ കീഴില്ലേ വരുക? --Vssun (സംവാദം) 14:28, 6 ഫെബ്രുവരി 2013 (UTC)Reply

ബ്രോഡ്ഫുട്ട്, കമാൻഡറല്ല. പൊളിറ്റിക്കൽ ഏജന്റായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട വാചകവും ഒഴിവാക്കുന്നു. --Vssun (സംവാദം) 16:08, 10 ഫെബ്രുവരി 2013 (UTC)Reply

സൊബ്രവോൺ തിരുത്തുക

Sobraon എന്നതിന്റെ ഉച്ചാരണം, ഗുഡ്ഗാവ് എന്നതുപോലെ സൊബ്രാവ് എന്നാവാനാണ് സാധ്യത. --Vssun (സംവാദം) 08:55, 12 ഫെബ്രുവരി 2013 (UTC)Reply

"ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം" താളിലേക്ക് മടങ്ങുക.