സംവാദം:ഐരാണിക്കുളം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഐരാണിക്കുളം എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
മാളക്കടുത്താണ് എന്നു ചേർക്കുന്നതിൽ തെറ്റില്ലല്ലോ? --Vssun 09:53, 3 മേയ് 2010 (UTC)
- ഐരാണിക്കുളം ക്ഷേത്രം എറണാകുളം ജില്ലയിലല്ലേ?---Anoop menon 10:16, 3 മേയ് 2010 (UTC)
- ഇംഗ്ലീഷ് ലേഖനത്തിൽ തൃശ്ശൂർ ജില്ലയിലെ വടക്ക് ഭാഗത്താണെന്ന് കാണുന്നു. ഇത് മാളക്കടുത്തുള്ള ഐരാണിക്കുളം തന്നെയാണോ എന്നൊരു സംശയം? തൃശ്ശൂരിൽ മറ്റൊരു ഐരാണിക്കുളം ഉണ്ടൊ എന്ന സംശയത്തിലായിരുന്നു. ദാ.ഇപ്പോ അനൂപ് പറയുന്നു എറണാകുളത്തുമുണ്ടെന്ന്. --Rameshng:::Buzz me :) 11:15, 3 മേയ് 2010 (UTC)
അനൂപ് പറയുന്നത് അതേ ഐരാണിക്കുളം തന്നെയാകാനാണ് വഴി. അവിടെയുള്ള പല സ്ഥലങ്ങളും എറണാകുളമാണോ തൃശൂരാണോ എന്ന കാര്യം പലർക്കും സംശയമുണ്ടാക്കാറുണ്ട്.--Vssun 11:18, 3 മേയ് 2010 (UTC)
- ഐരാണിക്കുളം എന്നത് പേരു കൊണ്ട് മാത്രമേ എറണാകുളത്തിനോട് സാമ്യമുള്ളത്. പൂർണ്ണമായും കുഴൂർ പഞ്ചായത്തിൽ വരുന്ന ഒരു സ്ഥലമാണിത്. ഈ സ്ഥലത്തിന്റെ ഒരു ഭാഗവും എറണാകുളം ജില്ലയിലല്ല. --Rameshng:::Buzz me :) 11:29, 3 മേയ് 2010 (UTC)
ഐരാണിക്കുളം രണ്ടെണ്ണമുണ്ട്.ഒന്ന് മാളയ്ക്കടുത്തുള്ള ഐരാണിക്കുളവും മറ്റേത് തിരുവൈരാണിക്കുളവും.രണ്ടിടത്തും ശിവ ക്ഷേത്രങ്ങളുണ്ട്. വർഷത്തിൽ 12 ദിവസം മാത്രം തുറക്കുന്നതു കൊണ്ട് തിരുവൈരാണിക്കുളം ക്ഷേത്രം കുറച്ചു കൂടി പ്രസിദ്ധമാണ്--Sahridayan 07:48, 7 മേയ് 2010 (UTC)
- ഈ തിരുവൈരാണിക്കുളം, നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്താണോ? --Vssun 11:19, 7 മേയ് 2010 (UTC)
ഈ പറയുന്ന ഐരാണിക്കുളം തൃശൂർ ജില്ലയിൽ തന്നെയാണ്. മാളയിൽ നിന്നും കുണ്ടൂർക്ക് പോകുന്ന വഴി ഏകദേശം ആറുകിലോമീറ്റർ പോയാൽ ഐരാണിക്കുളത്തെത്താം. ഇവിടുത്തെ ശിവക്ഷേത്രം 108 ശിവാലയത്തിൽ പെട്ടതാണ്. തിരുവൈരാണിക്കുളം ആലുവയ്ക്കടുത്താണ്.--Mithravishnu 06:47, 22 ഒക്ടോബർ 2010 (UTC)