"ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്" എന്ന് എങ്ങനെ പറയാനാകും? ഭാരതീയ ദർനങ്ങളെക്കുറിച്ച് പഠിക്കാനും എഴുതാനും ഒരായുസ്സു മുഴുവൻ ചെലവിട്ട മാക്സ് മുള്ളർ മരിക്കുമ്പോൾ രാധാകൃഷ്ണന് 12 വയസ്സേ ഉണ്ടായിരുന്നുള്ളു. 1919-ൽ മരിച്ച പ്രഖ്യാത പാശ്ചാത്യ ഉപനിഷദ് വ്യാഖ്യാതാവായ പോൾ ഡ്യൂസൺ സ്വാമി വിവേകാനന്ദനേപ്പോലുള്ളവരെപ്പോലും സ്വാധീനിച്ചിരുന്നു. രാധാകൃഷ്ണന്റെ സംഭാവനകളെ കുറച്ചു പറയുകയല്ല. പക്ഷേ ഇവിടെ അതിശയോക്തി അസത്യമായിരിക്കുന്നു.Georgekutty 22:45, 9 ജൂലൈ 2008 (UTC)Reply

പാശ്ചാത്യർ എന്നതിനു പകരം അമേരിക്കക്കാർ എന്നായാൽ ശരിയാകുമോ? --202.83.54.75 04:26, 10 ജൂലൈ 2008 (UTC)Reply

സർവപള്ളി ആണോ സർവേപള്ളി ആണോ ? ഇംഗ്ലീഷ് വിക്കിയിലും, പത്രമാധ്യമങ്ങളിലും സർവേപള്ളി എന്നാണ് ബിപിൻ (സംവാദം) 02:13, 1 ജൂലൈ 2013 (UTC)Reply
സർവേപള്ളി എന്നാണു കണ്ടിട്ടുള്ളതു് --അഖിലൻ 05:27, 7 ജൂലൈ 2013 (UTC)Reply
സർവേപള്ളി എന്നതിനോട് അനുകൂലിക്കുന്നു --വിക്കിറൈറ്റർ : സംവാദം 07:48, 10 ഡിസംബർ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:എസ്._രാധാകൃഷ്ണൻ&oldid=1880318" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എസ്. രാധാകൃഷ്ണൻ" താളിലേക്ക് മടങ്ങുക.