വരദാചാരിയുടെ മൊഴി

തിരുത്തുക

ഈ ഇടപാടിനെ എതിർത്ത അന്നത്തെ ചീഫ് സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണം എന്ന് പിണറായി വിജയൻ ഫയലിൽ എഴുതി.

ഇതിന്റെ ആവശ്യം‌ ഈ ലേഖനത്തിലുണ്ടോ? --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 12:55, 18 ജൂൺ 2009 (UTC)Reply

വരദാചാരിയുടെ ഈ മൊഴി കള്ളമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്ത് ചെയ്യണം? --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 20:12, 19 ജൂൺ 2009 (UTC)Reply

പ്രതി പട്ടിക

തിരുത്തുക

ഏഴാം പ്രതിയല്ലേ പിണറായി ഇപ്പോൾ? --117.204.112.198 15:59, 18 ജൂൺ 2009 (UTC)Reply

പിണറായിക്ക് മുന്നിലുള്ള രണ്ട് പ്രതികൾ മരണപ്പെട്ടത്തിനാൽ, പ്രതിപ്പട്ടികയിൽ പിണറായിയുടെ ഇപ്പോഴത്തെ സ്ഥാനം ഏഴാമതാണ്. റിഫറൻസുകൾ കിട്ടാഞ്ഞതിനാൽ ചേർക്കാഞ്ഞതാണ്. --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 20:14, 19 ജൂൺ 2009 (UTC)Reply

http://www.mathrubhumi.com/php/newFrm.php?news_display=previous&news_id=1232448&n_type=&category_id=1&Farc=&previous=Y --Vssun 01:05, 20 ജൂൺ 2009 (UTC)Reply

ഈ ലേഖനത്തിൽ അപ്ഡേറ്റുകൾ ഇല്ലേ. സമകാലിക സംഭവങ്ങൾ സി.ഡി സമാഹാരത്തിൽ ഉൾക്കൊള്ളിക്കുമ്പോൾ ഏറ്റവും അവസാന സംഭവവികാസങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. riyazahamed 07:05, 22 ജൂലൈ 2010 (UTC)Reply


വിക്കിസമൂഹം ഇനിയും കൂടുതൽ വളർന്നാലെ അതൊക്കെ സാദ്ധ്യമാകൂ. ഫ്ലാഗ്ഡ് റിവിഷൻ അടക്കമുള്ള കാര്യങ്ങൾ വിക്കിയിൽ കൊണ്ടു വരുന്നതിനെക്കുറിച്ച് ആലൊചിക്കണം. അപ്പോൾ വായനക്കാർ ഒരു പരിധി വരെ വാൻഡലിസം കാണില്ല.‌ 500 ലേഖനത്തിന്റെ തിരഞ്ഞെടുപ്പെന്നെ ഒരു ബൃഹദ് പദ്ധതിയായിരുന്നു.അതിനു് പോലും ആളുണ്ടായിരുന്നില്ല. അപ്പോൾപിന്നെ പീർ‌റിവ്യൂവിന്റെ കാര്യം പറയണോ?--ഷിജു അലക്സ് 07:26, 22 ജൂലൈ 2010 (UTC)Reply

ലേഖനം പിരിക്കണം

തിരുത്തുക

ഇപ്പോൾ നിലവിലുള്ള ലേഖനം "ലാവലിൻ കരാർ" എന്നും "ലാവലിൻ കേസ്" എന്നും പിരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രതീഷ് പ്രകാശ് 14:14, 10 ജൂൺ 2012 (UTC)

അവലംബം വസ്തുതാവിരുദ്ധമാകുമ്പോൾ

തിരുത്തുക

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് നിദാനം [1].

പിഎസ്‌പി കരാറുമായി ബന്ധപ്പെട്ടു് എന്തെങ്കിലും വ്യവസ്ഥാലംഘനം നടന്നതായി ആദ്യം അന്വേഷണം നടത്തിയ നിയമസഭാസമിതിയോ പിന്നീടു് അന്വേഷണം നടത്തിയ വിജിലൻസോ ശേഷം അന്വേഷണം നടത്തിയ സിബിഐയോ കരാർ സൂക്ഷ്മപരിശോധനയ്ക്കു് വിധേയമാക്കിയ സിഎജിയോ കേസ് പരിഗണിച്ച സിബിഐ കോടതിയോ പറഞ്ഞിട്ടില്ല എന്നിരിക്കെ ഏതെങ്കിലും പത്രവാർത്തയെ അവലംബമാക്കി ഇങ്ങനെ പറയുന്നതു് ശരിയോ?

പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം [2].

374 കോടിയുടെ നഷ്ടം സംഭവിച്ചിരിക്കാമെന്നു് ക്രൈം നന്ദകുമാറോ രാഷ്ട്രീയപ്രതിയോഗികളോ അല്ലാതെ ആരും ആരോപിച്ചിരിക്കാനിടയില്ല. സിഎജിക്കു് അങ്ങനെയൊരു അഭിപ്രായമില്ല. സിബിഐക്കും അങ്ങനെയൊരു അഭിപ്രായമില്ല. പിണറായി വിജയന്റെ കാലത്തു് നടപ്പാക്കിയ കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ പ്രോജക്റ്റിൽ പെർ മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്കു് ചെലവായ തുകയും പിഎസ്‌പി പദ്ധതികളുടെ നവീകരണത്തിനു് പെർമെഗാവാട്ട് സ്ഥാപിതശേഷിക്കു് ചെലവായ തുകയും താരതമ്യം ചെയ്തു്, സിഎജി എഴുതിയതു്, മുടക്കിയ തുകയ്ക്കു് ആനുപാതിക നേട്ടമുണ്ടായില്ല എന്നും ഏതാണ്ടു് 316 കോടി(?) അധികച്ചെലവായിട്ടുണ്ടാകാം എന്നുമാണു്. ഇതിലെ പ്രശ്നമെന്തെന്നുവച്ചാൽ പിഎസ്‌പി പദ്ധതികളുടെ ചെലവു് സിഎജി കണക്കൂകൂട്ടിയതിൽ പിഴവു് വന്നുഎന്നാണു്. പ്രോജക്റ്റ് കോസ്റ്റിൽ പണി കഴിഞ്ഞതിനുശേഷം തിരിച്ചടയ്ക്കുന്ന വായ്പയുടെ പലിശ ഉൾപ്പെടില്ല. പണി നടക്കുന്ന കാലത്തുള്ള പലിശ മാത്രമേ ഉൾപ്പെടൂ. അതു് ലോകമെങ്ങുമുള്ള അക്കൌണ്ടിങ് സ്റ്റാൻഡേർഡ് ആണു്. ലോണിന്റെ ഇന്ററസ്റ്റ് റണ്ണിങ് കോസ്റ്റിലാണു് വരിക. പ്രവർത്തനച്ചെലവിനെ പദ്ധതിച്ചെലവാക്കി കൂട്ടിയാലല്ലാതെ പദ്ധതിയുടെ ആകെച്ചെലവു് ഇത്രയും വരില്ല. ഇനി നഷ്ടം എന്ന വാക്കു് സിഎജി റിപ്പോർട്ടിലുള്ളതു് സി. വി. പത്മരാജന്റെ കാലത്തു് തുടങ്ങുകയും കാർത്തികേയന്റെ കാലത്തു് സപ്ലൈ കരാർ ഒപ്പിടുകയും ചെയ്തു കുറ്റ്യാടി എക്സ്റ്റൻഷൻ പ്രോജക്റ്റിനെക്കുറിച്ചു പറയുന്നിടത്താണു്. ജലലഭ്യത പരിഗണിക്കാതെ പണിതതുമൂലം മുടക്കിയ മുഴുവൻ തുകയും നഷ്ടമായതായി പറയുന്നതു് ആ പദ്ധതിക്കാണു്. പത്രങ്ങളിലെ കള്ളവാർത്തകൾ അവലംബമാക്കി ഇല്ലാത്തതു് പറയുന്നതു് ശരിയാകുമോ?

പള്ളിവാസൽ-ശെങ്കുളം-പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ പുനരുദ്ധാരണത്തിന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB), സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിക്ക് (CEA) നൽകിയ ശുപാർശ നിഷേധിക്കപ്പെടുന്നതോട് കൂടിയാണ് ലാവലിൻ സംബന്ധിയായ വിവാദങ്ങൾ തുടങ്ങിയത്. ഈ ജലവൈദ്യുതപദ്ധതികൾക്ക് പുനരുദ്ധാരണം ആവശ്യമില്ല എന്ന് കണ്ട്, കെ.എസ്.ഇ.ബി-യുടെ ശുപാർശക്ക് ബദലായി അന്ന് CEA മുന്നോട്ട് വെച്ചത്, ഈ പദ്ധതികളുടെ ഉല്പാദനശേഷി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമാണ്. എന്നാൽ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദ്ദേശങ്ങൾ തള്ളി, കെ.എസ്.ഇ.ബി. പുനരുദ്ധാരണവുമായി മുന്നോട്ട് പോകുവാൻ തീരുമാനിക്കുകയായിരുന്നു [1].

രൂപയുടെ മൂല്യം പടേന്നു് താഴേക്കു വന്ന കാലമാണു് ഇന്ത്യയിൽ ഉദാരവത്കരണം നടപ്പാക്കിത്തുടങ്ങിയ തൊണ്ണൂറുകൾ. അതുകൊണ്ടുതന്നെ, 91ൽ രൂപയ്ക്കു് താരതമ്യേന വില കൂടി നിന്ന കാലത്തു് വൈദ്യുതിമേഖലയിലെ സംസ്ഥാനപദ്ധതികൾക്കു് സിഇഎ അനുമതി ആവശ്യമായിരുന്നു. നാലുകൊല്ലം കഴിഞ്ഞു് 95ലാണു് പിഎസ്‌പി പദ്ധതിയുമായി കെഎസ്ഇബി യുഡിഎഫ് സർക്കാരിന്റെ കാലത്തു് മുന്നോട്ടുപോകുന്നതു്. അന്നു് സിഇഎയുടെ അനുമതിക്കു് ആവശ്യമായ പരിധി നൂറുകോടിയായി വർദ്ധിച്ചിരുന്നു. അതായതു് നൂറുകോടിക്കു് മുകളിലുള്ള പദ്ധതികൾക്കു് മാത്രമേ സിഇഎ അനുമതി ആവശ്യമായിരുന്നുള്ളൂ. പിഎസ്‌പി എന്നുപറയുന്നതു് ഒറ്റ പദ്ധതിയല്ല, മൂന്നു് പദ്ധതികളാണു്. മൂന്നിടത്തും വെവ്വേറെ പണികളാണു്. പല കമ്പനികളുടെ ഉപകരണങ്ങളായിരുന്നു മാറ്റിസ്ഥാപിക്കേണ്ടിയിരുന്നതു്. പണി തുടങ്ങുന്ന കാലത്തു് രണ്ടു ജനറേറ്ററുകൾ പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. ഇവ നവീകരിക്കാതെ ഉത്പാദനശേഷി കൂട്ടാൻ ആവുമായിരുന്നില്ല. ഇവയിൽ ഒരു പദ്ധതിക്കും നൂറുകോടി രൂപ നവീകരണച്ചെലവു് വരുന്നില്ലായിരുന്നു. മൂന്നുംകൂടി കൂട്ടിയാൽ മാത്രമാണു് നൂറുകോടി കവിഞ്ഞിരുന്നതു്. ഇനി സപ്ലൈ കരാർ നൽകുന്ന കാലമായപ്പോഴേക്കും ഈ പരിധി അഞ്ഞൂറുകോടിയായി വർദ്ധിപ്പിച്ചിരുന്നു. അതായതു് മൂന്നും ഒരുമിച്ചുകൂട്ടിയാൽ പോലും ആ പരിധിയുടെ അടുത്തെങ്ങും എത്തില്ലായിരുന്നു. അപ്പോൾ പിന്നെ സിഇഎ നിർദ്ദേശം തള്ളി എന്ന വാദത്തിനു തന്നെ കഴമ്പില്ലാതാവില്ലേ? എന്തു് അവലംബമുണ്ടെങ്കിലും ആവശ്യമില്ലാത്ത അനുമതി തള്ളിയെന്നു പറയുന്നതിൽ അർത്ഥമുണ്ടോ? absolute_void(); 05:14, 16 നവംബർ 2013 (UTC)

"എസ്.എൻ.സി. ലാവലിൻ കേസ്" താളിലേക്ക് മടങ്ങുക.