സംവാദം:എഡ്ഗാർ അല്ലൻ പോ
Latest comment: 15 വർഷം മുമ്പ് by Shijualex in topic അല്ലൻ പോയ്ക്ക് ഒരു കുപ്പി
അല്ലൻ പോയ്ക്ക് ഒരു കുപ്പി തിരുത്തുക
അല്ലൻ പോയുടെ ശവകുടീരം അമേരിക്കയിലെ ബാൾട്ടിമോറിലാണ്. ആവിടെ എല്ലാവർഷവും, പോയുടെ ചരമവാർഷികത്തിലാണെന്ന് തോന്നുന്നു, വിചിത്രമായ ഒരു ritual, മുഖംമൂടി ധരിച്ച ഒരജ്ഞാതന്റെ വകയായുണ്ട്. ഒരു കുപ്പി മദ്യം (റമ്മോ മറ്റോ) ശവകുടീരത്തിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. ആ ദിവസം, അത് കാണാൻ ധാരാളം പേർ കൂടാറുണ്ടെന്നും പറയുന്നു. അതും ലേഖനത്തിൽ ചേർക്കാമോ?Georgekutty 16:25, 22 മേയ് 2008 (UTC)
ഇംഗ്ലീഷ് വിക്കിയിൽ ഇത്തരം നുറുങ്ങുകൾ ട്രിവിയ എന്ന വിഭാഗത്തിൽ ചേർക്കുന്ന പതിവുണ്ട്. പക്ഷെ ഈ അടുത്തായി ട്രിവിയ എന്ന വിഭാഗം ലേഖനത്തിൽ നിന്നു ഒഴിവാക്കണം എന്ന ഒരു നയമാണു അവിടെ ഉരുത്തിരിഞ്ഞു വരുന്നത്. ഇവിടെ എന്തു വേണം എന്നു നമ്മൾ ചർച്ച ചെയ്തു തീരുമാനിക്കണം.--ഷിജു അലക്സ് 16:55, 22 മേയ് 2008 (UTC)