തലക്കെട്ട് തിരുത്തുക

praveenp എടികെ എന്നുള്ള ക്ലബ് നെയിം കഴിഞ്ഞ വർഷങ്ങളിൽ അത്ലറ്റിക്കൊ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ടതുകൊണ്ടുള്ള ഷോർട്ട് നെയിം ആയിട്ടല്ല ഈ വർഷം മുതൽ അവർ ഉപയോഗിക്കുന്നത്. ഐസ് എല്ലിൽ അവർ ഇങ്ങനെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫുട്ബോൾ ക്ലബുകളുടെ തലക്കെട്ടിന്റെ നയം അനുസരിച്ച് അങ്ങനെ ചെയ്യാനെ പാടുള്ളു. അവരുടെ ലോഗോ, ഇംഗ്ലീഷ് വിക്കി എന്നിവയും പരിശോധിക്കാവുന്നതാണ്.Akhiljaxxn (സംവാദം) 17:06, 28 ഏപ്രിൽ 2018 (UTC)Reply

അമർ തമർ കൊൽക്കത്ത എന്നാണ് ക്ലബ് നെയിം. ഇംഗ്ലീഷിൽ സ്റ്റൈലൈസ് ചെയ്തിരിക്കുന്ന അതിൻ്റെ ലോഗോയുടെ രൂപമെങ്ങനാണ് മലയാളത്തിൽ ബാധകമാവുക?--പ്രവീൺ:സംവാദം 18:43, 28 ഏപ്രിൽ 2018 (UTC)Reply
praveenp അതലറ്റികൊ ഡി മാഡ്രിഡ് മായിട്ടുള്ള മൂന്നു വർഷത്തെകരാർ അവസാനിച്ച ശേഷം ഇനി കരാർ തുടരണമെങ്കിൽ 51 ശതമാനം ക്ലബിന്റെ ഷെയർ തങ്ങൾക്ക് നൽകണമെന്ന് അവർ ആവശ്യപെടുകയും ഉണ്ടായി.എന്നാൽ ടീമിന്റെ പ്രിൻസിപ്പൽ ഓണറായ സഞ്ജയ് ഗോയങ്ക എതിനു തയ്യാറാകാതെ വരികയും എടിഎം ന്റെ 25% ഷെയർ കൂടെ തന്റെ പേരിലാക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇതിനു ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് തങ്ങൾ ഇനി എടികെ എന്ന ചുരക്ക പേരിലാണ് അറിയപെടുക ഉള്ളത് എന്നതും അതിനർത്ഥം അമർ തൊമർ കൊൽക്കത്ത എന്നുമാണെന്ന് അറിയച്ചത്. അമർ തൊമർ എന്നാൽ നിന്റെയും എന്റെയും എന്നർത്ഥം. ഇത് മനസ്സിലാക്കാതെ ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും കൊൽക്കത്ത അമർ തൊമർ കൊൽക്കത്ത എന്ന പേരിലാണ് അറിയപ്പെടുക എന്നു പ്രചരിപ്പിച്ചു. എന്നാൽ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം തിരിച്ചറിഞ്ഞ് ഈ പേര് പിന്നീട് ഉപയോഗിക്കാറില്ലെങ്കിലും മലയാളം മാധ്യമങ്ങൾ ഇത് നിർബാധം തുടർന്നുകൊണ്ടിരുന്നു.
  1. ഒരു ക്ലബ് ലോഗൊ ഇംഗ്ലീഷിൽ സ്റ്റൈലൈസ് ചെയ്തിരിക്കുന്ന ഒന്നല്ല ഒരു ഫുട്ബോൾ ടീമിന്റെ പേര് ആ ടീമിന്റെ ലോഗോയിൽ ഉള്ളതാണ്.അതാണ് ഫിഫയുടെയും നിയമം ക്ലബ്ബിന്റെ തലക്കെട്ട് ചേർക്കുമ്പോഴും അതാണ് പൊതുവെ പിന്തുടരുന്ന രീതി. അങ്ങനെയാണ് ഐ എസ് എല്ലിൽ ക്ലബ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.മത്സര സമയങ്ങളിൽ ഒരിക്കൽ പോലും കമന്റേറ്റർമാർ മറ്റു പേരുകൾ ഉപയോഗിച്ചിട്ടുമില്ല.ഇതിനാണ് ഒരു GA ആയ ഈ താളിന്റെ ഇംഗ്ലീഷ് വിക്കി പരിശോധിക്കാൻ പറഞ്ഞത്.
  2. കൂടാതെ ക്ലബ്ബിന്റെ വെബ് സൈറ്റ് ട്വിറ്റർ എഫ് ബി ഇൻസ്റ്റാഗ്രാം എന്നിവയും ഈ താളിൽ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.-Akhiljaxxn (സംവാദം) 01:58, 29 ഏപ്രിൽ 2018 (UTC)Reply
ഇംഗ്ലീഷിൽ പൊതുവേ ഒരു ചുരുക്കെഴുത്തും കുത്തിട്ട് അല്ല എഴുതുന്നത്. അത് അവരുടെ രീതി. അത് പകർത്തി വെയ്ക്കലല്ലല്ലോ മലയാളം, അതുകൊണ്ട് അത് മനസ്സിലാക്കാനായി ഇംഗ്ലീഷ് വിക്കി "പരിശോധിക്കേണ്ട" ഗതികേടില്ല. ഇപ്പോഴും അവര് ഇംഗ്ലീഷിൽ സ്റ്റൈലൈസ് ചെയ്തിരിക്കുന്ന ലോഗോയും, ഇംഗ്ലീഷ് വിക്കിയും നോക്കി ചുരുക്കെഴുത്ത് വികലമായി ശൈലിഭംഗമായി എഴുതി വെയ്ക്കുന്നത് അനുയോജ്യമല്ല എന്നു തന്നെ എന്റെ അഭിപ്രായം. നന്ദി--പ്രവീൺ:സംവാദം 13:16, 29 ഏപ്രിൽ 2018 (UTC)Reply
എടികെ എന്നത് ഒരു ചുരുക്കെഴുത്തല്ല. ഒരു ക്ലബ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ആ അവരുടെ ലോഗോയിൽ അവരുടെ പേര് കൃത്യമായി രേഖപ്പെടുത്തണം എന്നതാണ് ഫിഫയുടെ നിയമം.എ ഐ എഫ് ഐ യിലും എ എഫ് സി ഐ സ്എഎ ഫ്രാഞ്ചൈസികളിലും അവരുടെ നിലവിലെ പേര് എടികെ എന്നാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അത് മലയാളം വിക്കിപീഡിയയിൽ മാത്രം എങ്ങനെ മാറ്റാനാവും?-Akhiljaxxn (സംവാദം) 15:12, 29 ഏപ്രിൽ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:എടികെ&oldid=4026095" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എടികെ" താളിലേക്ക് മടങ്ങുക.