സംവാദം:ഉപസർഗം
w:upasarga എന്നൊരു താൾ വേറെയുണ്ട് ഇംഗ്ലീഷിൽ. സംഗതി ഒന്നുതന്നെയാണെങ്കിലും prefix എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥവ്യാപ്തി ഉപസർഗ്ഗത്തിനില്ല. psycho-, indo- തുടങ്ങി മുഖ്യപദത്തിനുമുന്നിൽ ചേർക്കുന്ന ഏതു ബദ്ധരൂപിമവും(w:bound morpheme) prefix ആണ് (ഓണക്കോടിയിലെ ഓണ- പോലെ). പൂര്‌വ്വപ്രത്യയം/ പുരപ്രത്യയം എന്നീ സംജ്ഞകളാണ് prefix-ന് മലയാളത്തിൽ ഉപയോഗിച്ചുവരുന്നത് (suffix = പരപ്രത്യയം). സംസ്കൃതവ്യാകരണത്തിലെ ഒരു സംജ്ഞ എന്ന പരിമിതാർത്ഥത്തിൽ തന്നെ ഉപസർഗ്ഗം ഉപയോഗിക്കുന്നതാവും നന്ന്. വിക്കിരീതിയിൽ ഉപസർഗ്ഗം എന്നുവേണം പേർ.— ഈ തിരുത്തൽ നടത്തിയത് Thachan.makan (സംവാദം • സംഭാവനകൾ)
ഉപസർഗം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഉപസർഗം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.