സംവാദം:ഇന്ന് (ഇൻലന്റ് മാസിക)

Latest comment: 14 വർഷം മുമ്പ് by Vssun

ഇത് ഒരു അപൂർവ്വ വിഷയവും ലെഖനവും ഒക്കെയാണു്. നെറ്റിൽ തിരഞ്ഞാൽ ഇതിനെ കുറിച്ചുള്ള വിവരം ഇഷ്ടം പോലെ കിട്ടും. താല്പര്യമുള്ളവർ കുടുതൽ വിവരം ചേർത്ത് വികസിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 18:27, 25 ഒക്ടോബർ 2010 (UTC)Reply

ഒരു കാര്യത്തിനു വേണ്ടി 2 ന്യായോപയോഗചിത്രങ്ങൾ അനാവശ്യമാണ് ലേഖനത്തിലെ ഒരു ചിത്രം ഒഴിവാക്കേണ്ടി വരും. --Vssun (സുനിൽ) 04:36, 10 നവംബർ 2010 (UTC)Reply

ന്യായോപയോഗം അല്ലാതെ ഈ ചിത്രം എങ്ങനെ ഉപയൊഗിക്കും എന്ന് പറയാമോ? മണമ്പൂരിന്റെ അനുമതി കിട്ടാൻ പ്രയാസമില്ല.--ഷിജു അലക്സ് 04:43, 10 നവംബർ 2010 (UTC)Reply

കോപ്പിറൈറ്റ് കൈവശമുള്ളയാൾക്ക് ഇത് രണ്ടു രീതിയിൽ കൈകാര്യം ചെയ്യാം
  1. ഇവിടെ അപ്‌ലോഡ് ചെയ്ത്, ക്രിയേറ്റീവ് കോമൺസോ പബ്ലിക് ഡൊമൈനോ ലൈസൻസ് നൽകാം.
  2. ഈ ലൈസൻസിൽ ഉപയോഗിക്കാനായി ഒ.ടി.ആർ.എസ്. മെയിൽ അയക്കാം. വിക്കിപീഡിയ:ഒ.ടി.ആർ.എസ്. സമ്മതപത്രം ഉപയോഗിക്കാം. ഉടമയുടെ കൈയിൽ നിന്നും സമ്മതപത്രം വാങ്ങി, മറ്റാർക്കെങ്കിലും ഇത് ചെയ്യാവുന്നതുമാണ്. --Vssun (സുനിൽ) 06:36, 10 നവംബർ 2010 (UTC)Reply
പുതിയ ചിത്രത്തിന് മണമ്പൂരിന്റെ അനുമതി കിട്ടിയാൽ മുകളിലുള്ള ന്യായോപയോഗചിത്രം മായ്ക്കേണ്ടിവരും. --Vssun (സുനിൽ) 16:19, 11 നവംബർ 2010 (UTC)Reply
"ഇന്ന് (ഇൻലന്റ് മാസിക)" താളിലേക്ക് മടങ്ങുക.