സംവാദം:ആശയവാദം
Latest comment: 12 വർഷം മുമ്പ് by Georgekutty
(ആശയവാദത്തെ) ശരിയിൽ നിന്നും കൂടുതൽക്കൂടുതൽശരിയിലേക്കുള്ള പരിവർത്തനത്തിനുള്ള വാദം എന്ന് എന്നും വിശേഷിപ്പിക്കാം. നല്ല ആശയങ്ങൾ സൂര്യനെ പോലെയാണ്; ചുറ്റുംമുള്ളതിനെ സ്ഫുടം ചെയ്യും, ഗുണപരമായി രൂപം മാറ്റും എന്നും മറ്റും സ്വന്തം വിചിന്തനങ്ങൾ ലേഖനത്തിൽ എഴുതിച്ചേർക്കുന്നതു ശരിയല്ല. ഭൂമിയിലെ പല മാറ്റങ്ങൾക്കുമുള്ള ആശയം ഭൌതിക വസ്തുക്കളിൽ നിന്നും ഉടലെടുത്തതാണ് എന്നു പറഞ്ഞാൽ ആശയവാദമാകുന്നതെങ്ങനെ? അതു ഭൗതികവാദത്തിന്റെ തീവ്രരൂപമല്ലേ? വിഷയം തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിൽ ശ്രദ്ധകേന്ദ്രീകരിച്ച് എഴുതാനും അവലംബം കൊടുക്കാനും ശ്രമിക്കണം. സിദ്ധാന്തം പ്രചരിപ്പിക്കാനോ നിലപാടു സ്ഥാപിക്കാനോ വേണ്ടി എഴുതരുത്.ജോർജുകുട്ടി (സംവാദം) 12:51, 10 ഒക്ടോബർ 2012 (UTC)