സംവാദം:അരണ
അരണ
തിരുത്തുകകേരളത്തിൽ പൊതുവേ, അരണ എന്നു വിളിക്കുന്ന ജീവി ഇതല്ലേ ? w:Common Flat Lizard
തെക്കൻ ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന ജീവികൾ (Common Flat Lizards) കേരളത്തിൽ അരണ എന്നു വിളിക്കപ്പെടുന്ന ജീവി ആകുന്നതെങ്ങനെ? അരണ Skink ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവ Scincidae എന്ന കുടുംബത്തിലാണ് ഉൾപ്പെടുന്നത്. അല്ലാതെ ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന Lacertidae യിൽ അല്ല. അതുപോലെത്തന്നെ ഓന്ത് എന്ന താളിൽ, മരയോന്തിന്റെ (Chameleon) വിവരണമാണ് കൊടുത്തിരിക്കുന്നത്. നാവ് മുന്നിലേയ്ക്ക് തെറിപ്പിച്ചാണ് ഓന്തുകൾ ഇരപിടിക്കുന്നത് - ലേഖനം. നാട്ടിൽ സാധാരണ കണ്ടുവരുന്ന ഓന്തുകൾക്ക് അത്ര നീളമുള്ള നാക്കൊന്നുമില്ല. അവ ഗൗളികളേപ്പോലെ ഇരകളെ പിന്തുടർന്ന് കടിച്ചുപിടിക്കുകയാണ് ചെയ്യാറ്. ഇൻഡ്യയിൽ ഒരേയൊരു സ്പീഷിസ് മരയോന്തേ ഉള്ളൂ. ഇൻഡ്യൻ മരയോന്ത് (Chamaeleo zeylanicus). ഇവയെ നാട്ടിൻപുറങ്ങളിൽ അത്യപൂർവമായേ കാണാറുള്ളൂ.--അനൂപ് മനക്കലാത്ത് (സംവാദം) 05:29, 9 മാർച്ച് 2013 (UTC)