തലക്കെട്ട് പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം എന്നാക്കണം

തിരുത്തുക

Br Ibrahim john, ഈ ലേഖനത്തിന്റെ തലക്കെട്ട് West Syriac Rite എന്നർത്ഥമുള്ള 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്നാക്കുകയും Syro-Antiochene Rite എന്നർത്ഥമുള്ള 'അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം' എന്ന ഇപ്പോഴത്തെ തലക്കെട്ട് തിരിച്ചു വിടൽ താൾ ആക്കുകയും ചെയ്യേണ്ടതാണ് എന്ന അഭിപ്രായം അറിയിക്കുന്നു. ---ജോൺ സി. (സംവാദം) 01:43, 30 ജൂൺ 2021 (UTC)Reply

അഭിപ്രായത്തോട് യോജിക്കുന്നില്ല. അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്നതാണ് കൂടുതൽ ശരിയായ പ്രയോഗശൈലി. മലയാളത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചതും അതാണ്. Br Ibrahim john (സംവാദം) 01:45, 30 ജൂൺ 2021 (UTC)Reply

സംവാദം:എദേസ്സൻ സഭാപാരമ്പര്യം എന്ന താളിൽ 'എദേസ്സൻ സഭാപാരമ്പര്യം' എന്ന വാക്കിന്റെ ഉപയോഗത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത് പോലെ 'അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം' എന്ന വാക്കിനെ കുറിച്ച് സംശയമൊന്നുമില്ല. ഈ പദം പുസ്തകങ്ങളിൽ ഉപയോഗിക്കുന്നവ തന്നെയാണ്. എന്നാൽ 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്നതാണ് ആധുനികകാല ശൈലി. അതിനാൽ 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' , 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്നിങ്ങനെയുള്ള തലക്കെട്ടുകളും വർഗ്ഗീകരണങ്ങളുമാണ് വേണ്ടത്. അല്ലാതെ 'എദേസ്സൻ/കൽദായ', 'അന്ത്യോഖ്യൻ' തുടങ്ങിയ പദങ്ങളല്ല. മാത്രമല്ല വായനക്കാർക്കും അത് തന്നെയാണ് സൗകര്യം ---ജോൺ സി. (സംവാദം) 03:27, 30 ജൂൺ 2021 (UTC)Reply

അല്ല. പാശ്ചാത്യ-പൗരസ്ത്യ ശൈലി കത്തോലിക്കാ സഭയിൽ പ്രചാരത്തിലുള്ള ഇന്ന് പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശൈലിയാണ്. അന്ത്യോഖ്യാ സുറിയാനി/ കൽദായ പ്രയോഗശൈലിയാണ് മലയാളത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചത്. മാത്രമല്ല ആഗോളതലത്തിൽ ഇപ്പോൾ കൂടുതൽ കാണുന്നത് അന്ത്യോക്യൻ സുറിയാനി എന്നതാണ്. https://www.britannica.com/topic/Antiochene-rite പരിശോധിക്കുക. പൗരസ്ത്യ സുറിയാനി എന്നതിനെ എദേസ്സൻ എന്ന് പറയുന്നത് അത്ര പ്രചാരം നിലവിൽ ഉള്ളതല്ല. പക്ഷേ, മലയാളത്തിൽ കൽദായ എന്നതാണ് ശരി. മനസ്സിലാക്കാനും അതാണ് എളുപ്പം. Br Ibrahim john (സംവാദം) 04:43, 30 ജൂൺ 2021 (UTC)Reply

എന്നാൽ താങ്കൾ ഈ അവലംബം കാണുക: The Rites of Christian Initiation: Their Evolution and Interpretation . എന്താണ് അവിടെ എഴുതിയിരിക്കുന്നത്: The West Syrian Rite or family, sometimes also called "Antochene" or "Syro-Antiochene", stems from the ancient patriarch of Antioch, Syria. അതായത് West Syrian Rite ആണ് ഇവിടുത്തെ പ്രധാന പദം . ഇനി ഈ അവലംബം നോക്കുക : Sebastian P. Brock, “Liturgy” in Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition . താങ്കൾക്ക് പ്രിയപ്പെട്ട ചരിതകാരനായ സെബാസ്റ്റ്യൻ ബ്രോക്ക് ആണ് എഡിറ്റർ : The various Syriac rites fall under the general heading of ‘Antiochene’, subdivided as E.- and W.-Syr., the latter again further subdivided into Syr. Orth./Catholic, Maron., and (until the early second millennium) Melk. ‘Antiochene’ is in fact not very appropriate for the E.-Syr. (Ch. of E./Chald.) traditions, whose roots were more connected with Edessa, rather than Antioch. അദ്ദേഹം പറയുന്നു ഈ 'അന്ത്യോഖ്യൻ' എന്ന തലക്കെട്ട് ചിലപ്പോൾ East Syrian rite-നേയും കൂടി ചേർത്ത് ഉപയോഗിക്കാറുണ്ട് എന്നാണ് എന്നാൽ അത് ശരിയല്ല എന്നുമാണ്. മാത്രമല്ല തുടർന്നുള്ള ലേഖനഭാഗത്തിൽ അദ്ദേഹം ഉപയോഗിക്കുന്നത് E.-Syr. traditions എന്നും W.-Syr. traditions എന്നുമാണ്. - --ജോൺ സി. (സംവാദം) 05:57, 30 ജൂൺ 2021 (UTC)Reply

അത് ഇംഗ്ലീഷ് പ്രയോഗമല്ലേ.. ഇവിടെ വേണ്ടത് മലയാളത്തിൽ പ്രചാരത്തിലുള്ളത് ആണ്. പിന്നെ എനിക്ക് പ്രൊ. ബ്രോക്കിനോട് പ്രത്യേകിച്ച് പ്രിയം ഒന്നുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിലെ അഗ്രഗണ്യനായി പൊതുവെ അംഗീകരിക്കപ്പെട്ടതായപുകൊണ്ട് ന്യായമായ ബഹുമാനം നൽകുന്നു എന്ന് മാത്രം. Br Ibrahim john (സംവാദം) 07:13, 30 ജൂൺ 2021 (UTC)Reply

http://web-edition.sarvavijnanakosam.gov.in/index.php?title=അന്ത്യോഖ്യന്%E2%80%8D_റീത്ത് സർക്കാർ സർവ്വവിജ്ഞാനകോശം. Br Ibrahim john (സംവാദം) 05:41, 1 ജൂലൈ 2021 (UTC)Reply

"അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം" താളിലേക്ക് മടങ്ങുക.