മസീഹൂ ദജ്ജാൽ വേറെ ലേഖനമാക്കുകയാണ്‌ വേണ്ടത്. ക്രിസ്തുമതത്തിലെ Antichrist സങ്കല്പത്തെക്കുറിച്ചാണ്‌ ഈ ലേഖനം. ഇതിൽ, ഇതരമതങ്ങളിലെ സമാനസങ്കല്പങ്ങളെക്കുറിച്ച് ആമുഖത്തിൽ സൂചിപ്പിക്കുകയും അവയെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ വേറെ ലേഖനങ്ങൾ എഴുതുകയുമായിരിക്കും ഉചിതം എന്നു തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിൽ വേറെ ലേഖനങ്ങളാണ്‌. അതനുസരിച്ച്, മസീഹു ദജ്ജാലിനെക്കുറിച്ച് ചേർത്തിരിക്കുന്ന വിവരങ്ങൾ മറ്റൊരു ലേഖനമാക്കി മാറ്റുന്നു.Georgekutty 12:07, 4 ജൂലൈ 2010 (UTC)Reply

സമാന സങ്കല്പമല്ല-യേശു എന്ന ലേഖനത്തിൽ ‘ ഇസ്ലാമിക വീക്ഷണത്തിൽ ‘ഉണ്ടല്ലോ--212.138.47.13 12:10, 4 ജൂലൈ 2010 (UTC)Reply

ഇംഗ്ലീഷ് ലേഖനം നോക്കൂ--212.138.69.24 12:13, 4 ജൂലൈ 2010 (UTC)Reply


ഇവിടെ നിന്നുള്ള കോപ്പിയടിയാണു് ഇസ്ലാമിക വീക്ഷണം മിക്കവാറും . ഒഴിവാക്കവുന്നതാണു്.--ഷിജു അലക്സ് 12:21, 4 ജൂലൈ 2010 (UTC)Reply

ഇംഗ്ലീഷ് ലേഖനം ഞാനും നോക്കി. അതിൽ ആകെ അഞ്ചോ ആറോ വരികളാണ്‌ In Islam എന്ന ശീർഷകത്തിനു താഴെ കൊടുത്തിരിക്കുന്നത്. അതാണ്‌ ശരിയും. ദജ്ജാലിനെക്കുറിച്ച് ഇപ്പോൾ ചേർത്തിരിക്കുന്ന ബാക്കി ഉള്ളടക്കം വേറെ ലേഖനമാക്കിയിട്ടുണ്ട്. അതിനെ references കൊടുത്തും തിരുത്തിയും ഭംഗിയാക്കുകയാണ്‌ വേണ്ടത്. ഈ ലേഖനം ക്രിസ്തുമതത്തിലെ ആന്റിക്രൈസ്റ്റ് സങ്കല്പത്തിലൂന്നി എഴുതിയതാണ്‌. അതിൽ ഇസ്ലാമിലെ സമാന സങ്കല്പത്തെക്കുറിച്ച് ഇത്ര വിശദമായി ചേർത്താൽ ലേഖനം ആകെ twisted ആകും. ഇൻ‌ട്രൊഡക്ഷനിൽ സൂചിപ്പിക്കുക, താഴെ ഒരു ചെറിയ പാരഗ്രാഫിൽ ഒന്നോ രണ്ടോ വാക്യം ചേർക്കുക, ഇതര മതങ്ങളുടെ സമാനസങ്കല്പങ്ങളുടെ കാര്യം ഇത്രയുമായി ഒതുക്കുന്നതാണ്‌ ഔചിത്യം. ദജ്ജാലിനെക്കുറിച്ച് എഴുതിയിട്ട്, അതിനു താഴെ അന്തിക്രിസ്തുവിനെക്കുറിച്ച് ഞാൻ എഴുതിയിരിക്കുന്നതൊക്കെ പകർത്തി വച്ചാലും ലേഖനം മോശമാവുകയേയുള്ളൂ. ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത് ഏതെങ്കിലും തരം പ്രെസ്റ്റീജ് സ്ഥാപിക്കാനൊന്നുമല്ല. എന്തിനെക്കുറിച്ചായാലും ലേഖനം വിഷയത്തിലൂന്നിയതാവണം, നല്ലതാവണം എന്നൊക്കെയേ നിർബ്ബന്ധമുള്ളൂ. അതു മനസ്സിലാക്കാത്തതിൽ വേദനയുണ്ട്.Georgekutty 12:37, 4 ജൂലൈ 2010 (UTC)Reply

antichristum burmudatriangl um thammil endan bandam--]]

"https://ml.wikipedia.org/w/index.php?title=സംവാദം:അന്തിക്രിസ്തു&oldid=1332612" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അന്തിക്രിസ്തു" താളിലേക്ക് മടങ്ങുക.