മകാരത്തിന്റെ ചില്ലായി മ്‌ എന്നെഴുതുന്നത് തെറ്റിദ്ധാരണയുണ്ടാക്കുകയല്ലേ ഉള്ളൂ??--Vssun 19:28, 8 ഒക്ടോബർ 2007 (UTC)Reply

മാഷെ മ്‌ മകാരത്തിൻറെ ചില്ലല്ല. മകാരത്തിൻറെ ധാതു രൂപം ആണ്‌. മ്‌ + അ = മ. ഇങ്ങനെയാണ്‌ മലയാളത്തിൽ ഉള്ളത്. ഇത് എൻറെ അറിവാണ്‌. വിവരമുള്ള ആരോടെങ്കിലും ചോദിക്കുന്നതല്ലേ നല്ലത്.--സുഗീഷ് 19:52, 8 ഒക്ടോബർ 2007 (UTC)Reply

മ്‌ മകാരത്തിന്റെ ചില്ലല്ല. ലേഖനത്തിൽ നിന്നും മ്‌ നീക്കം ചെയ്തു.--Vssun 19:57, 8 ഒക്ടോബർ 2007 (UTC)Reply

ചില്ലിന്റെ പഴയ നിർവചനം അറിയാഞ്ഞല്ല അങ്ങനെയെഴുതിയതു്.സ്വതന്ത്രമായി ഉച്ചരിയ്ക്കാവുന്ന വ്യഞ്ജനമെന്നു് പറഞ്ഞു് അഞ്ചു് വർണങ്ങൾക്കു് മാത്രമായി നിജപ്പെടുത്തിയ ചില്ലിന്റെ പഴയ നിർവചനം ഭാഷാശാസ്ത്രം പുരോഗമിച്ചപ്പോൾ അപ്രസക്തമായിക്കഴിഞ്ഞു.

പദാന്ത്യത്തിൽ സംവൃതസ്വരമായിട്ടല്ലാതെ(ധാതു രൂപത്തോടു് സംവൃതസ്വരം ചേർന്നല്ലാതെ) വ്യക്തിനാമങ്ങളിലെങ്കിലും എല്ലാ വ്യഞ്ജനങ്ങളും സ്വതന്ത്രമായി ഉച്ചരിയ്ക്കപ്പെടുന്നതു് വ്യാപകമായിക്കഴിഞ്ഞു.ഉദ: ഗോർബച്ചേവ് പ്രസ്താവിച്ചു.(ഗോർബച്ചേവു, ഗോർബച്ചേവു് എന്നിങ്ങനെയല്ലാതെ ഗോർബച്ചേവ് എന്നു് ലിപിവ്യന്യാസമായും ഉച്ചാരണമായും ഉപയോഗിയ്ക്കപ്പെടുന്നു.അതു്പോലെ സതീശ്, രമേശ് തുടങ്ങിയ വാക്കു്കളും.)--എബി ജോൻ വൻനിലം 06:22, 9 ഒക്ടോബർ 2007 (UTC)Reply

അം/ം

തിരുത്തുക

മലയാളഭാഷയിലെ അം എന്ന സ്വരാക്ഷരത്തെയാണ്‌ അനുസ്വാരം എന്നു പറയുന്നത്. ഈ വാചകം തെറ്റല്ലേ? അം എന്ന സ്വരാക്ഷരത്തിന്റെ ചിഹ്നത്തെയല്ലേ (അടയാളം/പ്രതിരൂപം/അർത്ഥസൂചകാക്ഷരം) അനുസ്വാരം എന്നു പറയുന്നത്. ഇതേ കാര്യം വിസർഗ്ഗത്തിലും കണ്ടിരുന്നു. സംശയം കാരണം മാറ്റം വരുത്തുന്നില്ല--സാദിക്ക്‌ ഖാലിദ്‌ 20:13, 8 ഒക്ടോബർ 2007 (UTC)Reply

താങ്കളോട് ഞാൻ പൂ ർണ്ണമായും യോജിക്കുന്നു. ഞാൻ ചിഹ്നത്തിനെയാണ്‌ ഈ രണ്ടു ലേഖനത്തിലും ഉദ്ദേശിച്ചത്. താങ്കൾ തീർച്ചയായും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും സംശയം ആണേങ്കിൽ വസ്സൂനോടോ ജ്യോതിസിനോടോ അജിയോടൊ അല്ലെങ്കിൽ താങ്കളുടെ പരിചയത്തിലുള്ള ആരോടെങ്കിലുമോ ചോദിയ്ക്കാം. സംശയങ്ങൾ തീർത്ത് തന്നെ പോകണം. കാരണം ഇങ്ങനെയുള്ള ലേഖനങ്ങൾ ഇനിയുള്ള തലമുറകൾക്ക് ഉപകാരപ്പെടണം എന്ന ആഗ്രഹം മാത്രമേ എനിയ്ക്കുള്ളൂ. സ്നേഹത്തോടെ --സുഗീഷ് 20:39, 8 ഒക്ടോബർ 2007 (UTC)Reply

ഈ വാചകം ശരിയാണു്. മലയാളഭാഷയിലെ അം എന്ന സ്വരാക്ഷരത്തെയാണ്‌ അനുസ്വാരം എന്നു പറയുന്നത്.--എബി ജോൻ വൻനിലം 06:22, 9 ഒക്ടോബർ 2007 (UTC)Reply

അനുസ്വാരം ഹിന്ദിയിൽ

തിരുത്തുക

പദാന്ത്യത്തിലുള്ള അനുസ്വാരത്തിന് म ഉപയോഗിക്കുന്ന കാര്യം ചേർക്കേണ്ടേ? --Vssun (സുനിൽ) 06:43, 23 ജൂലൈ 2010 (UTC)Reply

സംസ്കൃതമല്ലല്ലോ, ഹിന്ദിതന്നെയല്ലേ ഉദ്ദേശിച്ചത്? പെട്ടെന്ന് ഉദാഹരണങ്ങൾ കിട്ടുന്നില്ല. ഉദാഹരണങ്ങൾ തരാമോ?--Naveen Sankar 06:53, 23 ജൂലൈ 2010 (UTC)Reply

കാം, രാം, ഹം --Vssun (സുനിൽ) 17:36, 23 ജൂലൈ 2010 (UTC)Reply

ഈ പറഞ്ഞവയിലെല്ലാം ഹിന്ദിയിൽ 'മ'കാരം തന്നെയാണ് ഒടുവിലുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. അവർ അനുസ്വാരത്തെ മകാരമാക്കിയതല്ല. മറിച്ച്, ഹിന്ദി വാക്കുകൾ മലയാളത്തിൽ എഴുതുമ്പോൾ ഒടുവിലത്തെ മകാരത്തിനു പകരം നമ്മൾ അനുസ്വാരം ചേർത്തെഴുതുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. (മലയാളത്തിൽ, വാക്കിനൊടുവിൽ മ് എന്നെഴുതിയാൽ സംവൃതോകാരം ചേർത്ത് വായിക്കും എന്നതിനാലാവാം മലയാളികൾ അനുസ്വാരം ചേർക്കുന്നത്. അനുസ്വാരമിട്ടാൽ കേവല'മ'കാരമായിത്തന്നെ ശരിക്ക് വായിച്ചുകൊള്ളും.) മലയാളം കാണിക്കുന്ന ഓരോരോ വേലത്തരങ്ങൾക്ക് ഹിന്ദിയെന്തുപിഴച്ചു?--Naveen Sankar 11:06, 24 ജൂലൈ 2010 (UTC)Reply

ഇതിനർത്ഥം, കേവലമകാരം തന്നെയാണ്‌ അനുസ്വാരം എന്നല്ലേ? അതുപോലെ മകാരത്തിന്റെ ചില്ലാണ് അനുസ്വാരം എന്ന വാദത്തിനും ബലം വക്കുന്നതുപോലെ. --Vssun (സുനിൽ) 12:55, 24 ജൂഏലൈ 2010 (UTC)

അങ്ങനെ അർഥമില്ല; ചിലയിടങ്ങളിൽ അത് ശരിയാകുന്നുവെന്നേയുള്ളൂ. വർഗാക്ഷരങ്ങൾക്ക് മുന്നിൽ അനുസ്വാരം വരുമ്പോൾ അതിന് കേവല'മ'കാരത്തിന്റെ ഉച്ചാരണം ലഭിക്കുന്നില്ല. സംഗീതം, ഗംഗ, മംഗളം, എന്നീ വാക്കുകൾ നോക്കുക. ഇവിടങ്ങളിൽ അനുസ്വാരത്തിന് അനുനാസികമായ ഉച്ചാരണമാണ് - സങ്ഗീതം, ഗങ്ഗ, മങ്ഗളം എന്നിങ്ങനെ. (ഗംഗേ... എന്ന പാട്ടോ, ഗംഗേ.. മഹാമംഗളേ.. എന്ന പാട്ടോ ഓർക്കുക). ഇവിടങ്ങളിൽ അനുസ്വാരത്തിന് കേവലമകാരത്തിന്റെ (മകാരത്തിന്റെ ചില്ലിന്റെ) ഉച്ചാരണം ലഭിക്കുന്നില്ല. (ചിലർ ഇവിടങ്ങളിലൊക്കെ മകാരത്തിന്റെ ഉച്ചാരണം നൽകാറുണ്ട് എന്നത് മറന്നിട്ടല്ല ഈ പറയുന്നത്.) അന്തഃസ്ഥങ്ങൾ(മധ്യമങ്ങൾ)ക്കും ഊഷ്മാക്കൾക്കും മുന്നിൽ വരുമ്പോൾ മാത്രമാണ് മലയാളത്തിൽ അനുസ്വാരത്തിന് കേവല'മ'കാരത്തിന്റെ അഥവാ 'മ'കാരത്തിന്റെ ചില്ലിന്റെ ഉച്ചാരണം ലഭിക്കുന്നത്. ഉദാഹരണത്തിന് വംശാവലി, ഹംസധ്വനി എന്നീ വാക്കുകളിലെ അനുസ്വാരം ശ്രദ്ധിക്കുക. ഇപ്പറഞ്ഞതെല്ലാം മലയാളത്തെ മുൻനിർത്തിയാണ്. സംസ്കൃതത്തിലാണ് എഴുതുമ്പോൾ അനുസ്വാരം എപ്രകാരം പ്രയോഗിക്കണമെന്ന് നിയമങ്ങളുള്ളത്. (ഇത് മലയാളികൾ മലയാളലിപിയിൽ സംസ്കൃതമെഴുതുന്നതിനാൽ പാലിക്കാറുമില്ല.) മലയാളത്തിൽ വിശേഷിച്ചൊരു വ്യവസ്ഥ ഇല്ല (നല്ലതോ, ദോഷമോ എന്നറിയില്ല). ഈ ലേഖനത്തിലെ തന്നെ സംസ്കൃതത്തിലെ അനുസ്വാരത്തെപ്പറ്റിയുള്ള ഭാഗം ഒന്ന് വായിച്ചുനോക്കുക. ചുരുക്കത്തിൽ, "ഒരു വാക്കിൽ അതിനുള്ള സ്ഥാനത്തിനനുസരിച്ച് ഉച്ചാരണത്തിൽ വ്യത്യാസം വരുന്ന ഒന്നാണ് അനുസ്വാരം. ഒരു വാക്കിന്റെ അവസാനത്തിൽ വരുന്ന അനുസ്വാരത്തിന് കേവലമകാരത്തിന്റെ ഉച്ചാരണം ലഭിക്കുന്നുവെന്നു കരുതി അനുസ്വാരം കേവല'മ'കാരമല്ല. കേവല'മ'കാരം അനുസ്വാരവുമല്ല".--Naveen Sankar 13:32, 24 ജൂലൈ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അനുസ്വാരം&oldid=758113" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അനുസ്വാരം" താളിലേക്ക് മടങ്ങുക.