വിവർത്തനത്തിൽ ധാരാളം പിഴവുകൾ വന്നതായി തോന്നുന്നു.. പദങ്ങൾ വിവർത്തനം ചെയ്തത് നന്നായി വിവർത്തൻ ജ്ഞാനമുള്ള ആരെങ്കിലും ഒന്നു നോക്കിയാൽ നന്നായിരുന്നു,

സംശയമുള്ള പദങ്ങളും ഖണ്ഡികകളും ഇം‌ഗ്ലീഷിൽ തന്നെ ഹിഡൺ ആയി ഇട്ടിട്ടുണ്ട്. നന്ദി. രമേശ്‌‌|rameshng 05:50, 27 സെപ്റ്റംബർ 2008 (UTC)Reply

കാറ്റഗറി ചേർക്കാൻ സഹായിക്കൂ... രമേശ്‌‌|rameshng 05:53, 27 സെപ്റ്റംബർ 2008 (UTC)Reply

കൈത്തൊഴിലാളി

തിരുത്തുക

അവിദഗ്ദ്ധത്തൊഴിലാളി എന്നാണോ ഉദ്ദേശിച്ചത്? --Vssun 11:53, 16 ഒക്ടോബർ 2008 (UTC)--Vssun 06:57, 17 ഒക്ടോബർ 2008 (UTC)Reply

== സ്മാരകം ==

അക്ഷർധാം ഒരു സ്മാരകമാണോ? അക്ഷർധാം സമുച്ചയം എന്നാണോ ഉദ്ദേശിച്ചത്? --Vssun 11:57, 16 ഒക്ടോബർ 2008 (UTC)Reply

യവനിക/വെള്ളിത്തിര

തിരുത്തുക

സ്ക്രീൻ എന്നാണ്‌ ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.. വെള്ളിത്തിര എന്നാക്കിയിട്ടുണ്ട്. --Vssun 12:03, 16 ഒക്ടോബർ 2008 (UTC)Reply

സുനിൽ, ധാരാളം പിഴവുകൾ കാണും.. ഇതിന്റെ ആധാരം ഇവിടെയാണ്. ശരിയെന്ന് തോന്നുന്നത് ഉടൻ മാറ്റൂ.. --രമേശ്‌‌|rameshng 12:06, 16 ഒക്ടോബർ 2008 (UTC)Reply

ഹാൾ=മണ്ഡപം

തിരുത്തുക

ഹാൾ എന്നതിന്‌ മണ്ഡപം എന്നുപയോഗിക്കാമോ? --Vssun 07:13, 17 ഒക്ടോബർ 2008 (UTC)Reply

അമ്പലം

തിരുത്തുക

അമ്പലം എന്നത് തെറ്റായ പ്രയോഗമാണ്‌. ക്ഷേത്രമാണ്‌ ശരി. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളെ അമ്പലം എന്നു വിളിക്കാറില്ല. --Sahridayan 12:01, 13 ജൂലൈ 2009 (UTC)Reply

അമ്പലവും ക്ഷേത്രവും തമ്മിൽ എന്താണു വ്യത്യാസം?? --Anoopan| അനൂപൻ 12:04, 13 ജൂലൈ 2009 (UTC)Reply

വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിനു ഗംഗ നദി എന്നാണു പറയാറ്. ഗംഗപ്പുഴ എന്ന് പറയാറില്ല. --Sahridayan 12:09, 13 ജൂലൈ 2009 (UTC)Reply

കേരളത്തിനകത്താണെങ്കിൽ മലയാള പദങ്ങളും പുറത്തുള്ളവക്ക് സംസ്കൃതപദങ്ങളും എന്നതാണോ രീതി.???--Anoopan| അനൂപൻ 12:17, 13 ജൂലൈ 2009 (UTC)Reply

തീർച്ചയായും അങ്ങനെ ഒരു രീതിയുണ്ട്. അതുകൊണ്ടു തന്നെയാണ്‌ നമ്മുടെ 'അമ്മ', പൊതുവേ മാതാവായിരിക്കുമ്പോഴും കേരളത്തിൽ അമ്മയായിരിക്കുന്നതും ഡെൽഹിയിലെ 'മാ' അമ്മയല്ലാതിരിക്കുന്നതും.--Sahridayan 16:44, 13 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അക്ഷർധാം_അമ്പലം&oldid=658009" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അക്ഷർധാം അമ്പലം" താളിലേക്ക് മടങ്ങുക.