സംവരണം ഇന്ത്യയിൽ
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സംവരണം സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വമുള്ള, വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവുമുള്ള, അധികാരത്തിൽ പങ്കാളിത്തവും കെട്ടുറപ്പുമുള്ള ഒരു ജനവിഭാഗത്തെയും സാമൂഹത്തെയും തലമുറയേയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.[1]
ഇന്ത്യൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ തൊഴിൽ മേഖലകളിലും സംവരണം ഏർപ്പെടുത്തിയത് ചരിത്രത്തിലുടനീളം അനീതിക്കിരയായ പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തവും പൊതുരംഗങ്ങളിലേക്കുള്ള പ്രാപ്യത വർധിപ്പിക്കാനും ഉദ്ദേശിച്ചാണ്. നിയമനിർമ്മാണസഭകളിലെ സീറ്റുകൾ, സർക്കാർ ഉദ്യോഗങ്ങൾ, ഉന്നത വിദ്യാഭാസസ്ഥാപനങ്ങളിലെ സീറ്റുകൾ എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ നിശ്ചിതശതമാനം സംവരണം ചെയ്ത്കൊണ്ട്, പ്രാതിനിധ്യത്തിന് അവസരമൊരുക്കുന്ന രീതിയിലാണ് ഇന്ത്യയിലെ സംവരണവ്യവസ്ഥ. സർക്കാർ മാനദണ്ഡപ്രകാരം 27% ഒ.ബി.സി, 15% എസ്.സി, 7.5% എസ്.ടി എന്നിങ്ങനെയാണ് അധ്യാപകനിയമനം നടപ്പിലാക്കേണ്ടത്.
സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് (എസ്.ഇ.ബി.സി) സംസ്ഥാനത്തെ ഹയർസെക്കന്ററി കോഴ്സുകൾക്ക് 28% സീറ്റുകളിലും, വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്സുകൾക്ക് 30% സീറ്റുകളിലും സംവരണം നൽകുന്നു. ആർട്സ് & സയൻസ് കോളേജുകളിൽ 20% സംവരണം ആണ് അനുവദിക്കുന്നത്.[2]
ചരിത്രം
തിരുത്തുകഇന്ത്യയിലെ വിവിധ സമുദായങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും നിർദേശങ്ങൾ സമർപ്പിക്കുവാനും സർക്കാർ വിവിധ കമ്മീഷനുകൾ നിയോഗിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട കമ്മീഷനുകൾ:
- കാക്കാ കലേൽക്കർ കമ്മിഷൻ - പട്ടിക ജാതി പിന്നോക്കാവസ്ഥ
- മണ്ഡൽ കമ്മീഷൻ - മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ
- രംഗനാഥ മിശ്ര കമ്മിഷൻ - പട്ടിക ജാതി പിന്നോക്കാവസ്ഥ
- സച്ചാർ കമ്മീഷൻ - മുസ്ലിം പിന്നോക്കാവസ്ഥ
സംവരണം പ്രയോഗത്തിൽ
തിരുത്തുകമണ്ഡൽ കമ്മിഷൻ 1989ൽ സമർപ്പിച്ച റിപ്പോർട്ട് പ്രയോഗത്തിൽ വന്നത് 2006ൽ മാതൃമാണ്. ഈ റിപ്പോർട്ടിനെതിരെ നടന്ന പ്രതിഷേധം 'മണ്ഡൽ- കമണ്ഡൽ' സമരങ്ങൾ എന്നാണ് അറിയപ്പെടുന്നത്.[3] സവർണ സംഘടനകൾ എതിർത്ത മറ്റു പിന്നാക്ക വിഭാഗക്കാർക്കുള്ള സംവരണം പല കടമ്പകൾ കടന്നാണ് നടപ്പാക്കാൻ സാധിച്ചത്. മണ്ഡൽ കമ്മീഷൻ പുറത്തുകൊണ്ടുവന്ന യാഥാർഥ്യങ്ങൾ ഓ ബി സി രാഷ്ട്രീയ ഉണർവിന് കാരണമായി. തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വെല്ലുവിളിയായ മണ്ഡൽ റിപ്പോർട്ടിനെതിരെ, ഹൈന്ദവരെ ഒരുമിച്ചു നിർത്താൻ ബി ജെ പി രാം മന്ദിർ വിവാദം ഉയർത്തുകയും ബാബരി മസ്ജിദിന്റെ തകർച്ചക്ക് വേണ്ടിയുള്ള രഥയാത്ര ആരംഭിക്കുകയും ചെയ്തു. [4]
സംവരണ ക്രമക്കേടുകൾ
തിരുത്തുക2019ലെ 103ാം ഭരണഘടന ഭേദഗതിയനുസരിച്ചാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്ക് സംവരണം ഏർപ്പെടുത്തിയത്.[5] കേവലം വ്യക്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതി പരിഗണിച്ച്, വിശകലന സർവേകളുടെ പിൻബലമില്ലാതെ നടപ്പാക്കിയ സാമ്പത്തിക സംവരണം പാർലമെന്റിൽ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി നടപ്പാക്കിയത് ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിച്ചാണ്.[6]
2020 ജനുവരിയിലെ ഡാറ്റ പ്രകാരം അഖിലേന്ത്യാതലത്തിൽ തന്നെ കേവലം 9 ഒ.ബി.സി പ്രൊഫസർമാരാണുള്ളത്. ജെ.എൻ.യു, ഡി.യു, ബി.എച്ച്.യു മുതലായ സർവകലാശാലകളിൽ ഒരാൾ പോലും ഒ.ബി.സി വിഭാഗത്തിൽ നിന്നില്ല. കേന്ദ്ര സർവകലാശാലകളിലെ 1062 പ്രൊഫസർമാരിൽ ഒരു ശതമാനത്തിൽ താഴെയാണ് എസ്.ടി വിഭാഗക്കാരുള്ളത്. ഇവിടങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് താരതമ്യേന കൂടുതൽ പ്രതിനിധ്യമുള്ളത്.[6]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- National Commission for Backward Classes
- National Commission for Scheduled Castes
- National Commission for Scheduled Tribes
- Ministry of Social Justice & Empowerment
അവലംബം
തിരുത്തുക- ↑ kuffir. "Why reservation is necessary" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-07-10.
- ↑ "വിദ്യാഭ്യാസ സംവരണം – പിന്നാക്ക വിഭാഗ വികസന വകുപ്പ്". Retrieved 2021-07-10.
- ↑ Staff, The Federal (2020-08-02). "In 'Mandal vs Kamandal', VHP's symbolic win with a flag atop Babri Masjid" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-10.
- ↑ Muralidharan, Sukumar (1990). "Mandal, Mandir aur Masjid: 'Hindu' Communalism and the Crisis of the State". Social Scientis.
- ↑ "Economic Reservations: A Constitutional Challenge - Government, Public Sector - India". Retrieved 2021-07-10.
- ↑ 6.0 6.1 Wahab, Hisham ul. "ജാതീയത ഭരിക്കുന്ന സർവകലാശാലകൾ". Suprabhaatham Daily.