സംഘാടനം അഥവാ സംഘടന എന്നത് മാനേജ്മെന്റിന്റെ സുപ്രധാന ജോലികളിലൊന്നാണ്. ഒരു ബിസിനസ് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഈ പദത്തിന് വളരെ വ്യാപകമായ അർത്ഥമാണുള്ളത്. "ഓർഗൻ" എന്ന പദത്തിൽ നിന്നാണ് "ഓർഗനൈസേഷൻ" അഥവാ "സംഘടന" എന്ന പദം രൂപം കൊണ്ടത്. മനുഷ്യ ശരീരത്തിലെ ഒരു ഭാഗം എന്നാണ് ഓർഗൻ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും സംയോജിപ്പിച്ചും സഹകരിപ്പിച്ചുകൊണ്ടുമാണ് വിവിധ ഭാഗങ്ങൾ അവയുടെ ചുമതലകൾ നിർവ്വഹിക്കുന്നത്. അതേപ്പോലെ സ്ഥാപനത്തിലെ ആളുകൾ എല്ലാവരേയും സഹകരിപ്പിച്ചും ഏകോപിപ്പിച്ചും ലക്ഷ്യങ്ങൾ നേടുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. പൊതു ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി രണ്ടോ അതിലധികമോ വ്യക്തികൾ ഒന്നിച്ച് ചേർന്ന് ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിനെ സംഘടന എന്നു നിർവ്വചിക്കാവുന്നതാണ്. ഇത്തരം സംഘടനകളിൽ നടക്കുന്ന പ്രവർത്തനങ്ങളെയാണ് സംഘാടനം എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=സംഘാടനം&oldid=1484142" എന്ന താളിൽനിന്ന് ശേഖരിച്ചത്