കേരളീയസിംഹളസ്ത്രീകളുടെ (ഈഴവ സ്ത്രീകൾക്കായിയുള്ള ഒരു മലയാളം മാസികയായിരുന്നു സംഘമിത്ര[1]. 1096 തുലാം (1920 നവംബർ) മുതൽ കൊല്ലത്ത് നിന്നാണ് സംഘമിത്ര പ്രസിദ്ധീകരിച്ച് തുടങ്ങിയത്. അച്ചടിച്ചിരുന്നത് കൊല്ലം വി.വി.പ്രസ്സിൽനിന്ന്. ഒരു ലക്കം, ഡമ്മി എട്ടിലൊന്നിൽ 35പുറം. പി.കെ.എൻ വൈദ്യനും പി.ആർ. നാരായണനും ആയിരുന്നു മാനേജർമാർ. കഷ്ടിച്ചു മൂന്ന് വർഷത്തെ ആയൂസേ സംഘമിത്രയ്ക്കുണ്ടായിരുന്നുള്ളു. പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനും സാമൂഹികപരിഷ്കർത്താവുമായിരുന്ന സി.വി.കുഞ്ഞിരാമൻ ആണ് സംഘമിത്ര എന്ന പേര് നിർദ്ദേശിച്ചത്.

എഴുത്തുകാർ തിരുത്തുക

അനേകം സ്ത്രീ എഴുത്തുകാർ സംഘമിത്രയിൽ അണിനിരന്നിരുന്നു. ബി.ഭാഗിരഥിഅമ്മ, കെ വാസന്തി (സി കേശവന്റെ ഭാര്യ), ചെമ്പകക്കുട്ടി (വെട്ടൂർ നാരായണൻ വൈദ്യന്റെ ഭാര്യ), കയ്യാലക്കൽ ശാരദ, വി.പാറുക്കുട്ടിഅമ്മ, എൻ.മീനാക്ഷിഅമ്മ, മുതുകുളം പാർവ്വതിഅമ്മ, പി.ആർ.മന്ദാകിനി, എൻ.കെ. പാർവ്വതിഅമ്മ, കനകലത, കെ. എം. കുഞ്ഞുലക്ഷ്മി കെട്ടിലമ്മ തുടങ്ങിയവർ സംഘമിത്രയിൽ എഴുതിയിരുന്നു. സ്ത്രീകൾക്ക് പ്രയോജനപ്രദമായ അനേകം ലേഖനങ്ങൾ പുരുഷന്മാരായ എഴുത്തുകാരും സംഭാവനചെയ്തു. ദിവാൻ ബഹദൂർ എ.ഗോവിന്ദപ്പിള്ള, പി.എം.രാമൻ, വിദ്വാൻ വി.കെ.ശ്രീധരനുണ്ണി, കായംകുളം കെ.സി. കുഞ്ഞൻവൈദ്യർ, പാട്ടത്തിൽ നാരായണൻവൈദ്യൻ, ടി.വി ശ്രീനിവാസശാസ്ത്രി, വിദ്വാൻ സി.പി. കേശവൻവൈദ്യൻ, വി. ഉണ്ണികൃഷ്ണൻനായർ, കെ.പി. രാഘവപ്പണിക്കർ തുടങ്ങിയവരും ഈ മാസികയിലെ പ്രധാന എഴുത്തുകാരായിരുന്നു.

അവലംബം തിരുത്തുക

  1. ജി.പ്രിയദർശനൻ (1 ഓഗസ്റ്റ് 2007). ആദ്യകാലമാസികകൾ. കേരള സാഹിത്യ അക്കാദമി. p. 141. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സംഘമിത്ര_(മാസിക)&oldid=2516914" എന്ന താളിൽനിന്ന് ശേഖരിച്ചത്