സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ

കാനഡയിലെ മക്-ഗിൽ സർവകലാശാലയിലെ ഗവേഷക സംഘം കൃത്രിമാവയവങ്ങളുടെ രൂപത്തിൽ രൂപകൽപ്പന ചെയ്തു വരുന്ന നവീന സംഗീതോപകരണങ്ങളാണ് സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ (Musical Prostheses).

ശരീരാവയവങ്ങളുടെ ചലനങ്ങളിൽ നിന്നും സംഗീതം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2010 മുതൽ മക്-ഗിൽ സർവകലാശാലയിലെ ഗവേഷകർ മൂന്നു വർഷത്തോളം നടത്തിയ പരീക്ഷണങ്ങൾ ആശാവഹമായ ഫലം നൽകിയിട്ടുണ്ട്. [1]

നട്ടെല്ല്, കൈ കാലുകൾ എന്നിങ്ങനെ മനുഷ്യ ശരീരത്തിലെ ചലനാത്മകമായ ഭാഗങ്ങൾക്കനുസൃതമായി വളഞ്ഞു പുളയുന്ന ഡിജിറ്റൽ സംഗീതോപകരണങ്ങൾ ശരീര ചലനങ്ങളിൽ നിന്നും സംഗീതത്തെ വേർതിരിച്ചെടുക്കുന്ന പുതിയ രീതിക്കു തുടക്കം കുറിക്കുന്നു.

അവലംബംതിരുത്തുക