രണ്ടാം ലോകമഹായുദ്ധസമയത്ത് ഇംപീരിയൽ ജാപ്പനീസ് ആർമിയിൽ ഒരു ജാപ്പനീസ് സർജന്റായിരുന്നു ഷോയിച്ചി യോക്കോയി.

ഷോയിച്ചി യോക്കോയി
യഥാർഥ നാമം横井 庄一
ജനനം(1915-03-31)മാർച്ച് 31, 1915
ഐച്ചി പ്രിഫെക്ചർ, ജപ്പാൻ സാമ്രാജ്യം
മരണംസെപ്റ്റംബർ 22, 1997(1997-09-22) (പ്രായം 82)
നഗോയ, ജപ്പാൻ
ദേശീയത Empire of Japan
വിഭാഗം Imperial Japanese Army 1941–1952
ജോലിക്കാലം1941–1952
പദവിസർജന്റ്
യുദ്ധങ്ങൾ
  • [[

രണ്ടാം ലോകമഹായുദ്ധം]]

മുൻകാലജീവിതം തിരുത്തുക

ഐച്ചി പ്രിഫെക്ചറിലെ സഓറിയിലാണ് യോകോയി ജനിച്ചത്. 1941-ൽ സൈന്യത്തിൽ ചേരുമ്പോൾ അദ്ദേഹം ഒരു തയ്യൽ പരിശീലകനായിരുന്നു. [1]

യുദ്ധകാലവും യുദ്ധാനന്തര അതിജീവനവും തിരുത്തുക

 
ഷോയിച്ചി യോക്കോയി താമസിച്ച ഗുഹയുടെ മാതൃക. യഥാർത്ഥ ഗുഹ ഒരു ചുഴലിക്കാറ്റിൽ നശിച്ചിരുന്നു.

1945 -ൽ യുദ്ധം തീർന്ന് ജപ്പാൻ കീഴടങ്ങിയത് ഷോയിച്ചി അറിഞ്ഞത് പിന്നെയും 7 വർഷം കഴിഞ്ഞാണ്. പിടിക്കപ്പെടുകയോ മരിക്കുകയോ ചെയ്യുന്നത് അഭിമാനക്ഷതമായിക്കരുതിയ യോക്കോയി ആ ദ്വീപിൽ ആരുമറിയാതെ ജീവിച്ചു. ജപ്പാൻ കീഴടങ്ങി 28 വർഷത്തിനുശേഷം അമേരിക്കൻ സൈന്യം ദ്വീപിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തിരികെ ജപ്പാനിലെത്തിയപ്പോൾ യുദ്ധം ജയിക്കാതെ തിരിച്ചുവന്നതിൽ തനിക്ക് നാണക്കേടുണ്ടെന്ന് പറഞ്ഞത് ജപ്പാനിൽ പ്രസിദ്ധമായി. താമസിയാതെ ജപ്പാൻ ടെലിവിഷനിൽ ജനകീയനായിത്തീർന്ന അദ്ദേഹം ലളിതജീവിതരീതിയുടെ വക്താവുമായിമാറി. "മഹാരാജാവേ, ഞാൻ തിരികെയെത്തി, അങ്ങയെ വേണ്ടതുപോലെ സേവിക്കാൻ കഴിയാത്തതിൽ എനിക്കു ഖേദമുണ്ട്, ലോകം എത്ര മാറിയെങ്കിലും അങ്ങയെ സേവിക്കാനുള്ള എന്റെ നിശ്ചയദാർഢ്യത്തിനു മാറ്റവുമില്ല" എന്ന് ജപ്പാൻ കൊട്ടാരത്തിൽ എത്തിയ യോക്കോയി പറഞ്ഞിരുന്നു.1997- ൽ യോക്കോയി മരിച്ചു.

മ്യൂസിയം തിരുത്തുക

ഷോയിചി യോകോയി മെമ്മോറിയൽ ഹാൾ 2006 ൽ നാഗോയയിലെ നകഗാവ-കുയിൽ ആരംഭിച്ചു.

അവലംബം തിരുത്തുക

  • Hatashin, Omi and Shoichi Yokoi (2009). Private Yokoi's War and Life on Guam, 1944–72: The Story of the Japanese Imperial Army's Longest WWII Survivor in the Field and Later Life. London: Global Oriental. ISBN 978-1-905246-69-4;  OCLC 316801727.
  • Mendoza, Patrick M. (1999). Extraordinary People in Extraordinary Times: Heroes, Sheroes, and Villains. Englewood, Colorado: Libraries Unlimited. ISBN 1-56308-611-5; ISBN 978-1-56308-611-3.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. "Shoichi Yokoi" Archived 2019-08-08 at the Wayback Machine. Ultimate Guam.
"https://ml.wikipedia.org/w/index.php?title=ഷോയിച്ചി_യോക്കോയി&oldid=3792225" എന്ന താളിൽനിന്ന് ശേഖരിച്ചത്