ഒരു പ്രവാഹത്തിന്റെ ഊഷ്മാവ്, മർദ്ദം തുടങ്ങിയ തനത് ഗുണങ്ങൾ മാറുന്ന ഒരു ചെറിയ പ്രദേശമാണ് ഷോക്ക്‌ തരംഗം. [1]. ശബ്ദാതിവേഗ പ്രവഹങ്ങളിൽ തടസങ്ങളുടെ സാന്നിദ്ധ്യത്തിൽ ഷോക്ക്‌ തരംഗങ്ങൾ ഉണ്ടാകുന്നു.

ശബ്ദാതിവേഗ പ്രവാഹത്തിൽ ഉണ്ടായ ഷോക്ക്‌ തരംഗത്തിന്റെ ശ്ലെരേൻ ചിത്രം

ലംബ ഷോക്ക്‌ തരംഗം

തിരുത്തുക
മുന്നിലുള്ള പ്രവാഹത്തിന്റെ ദിശയ്ക്ക് ലംബമായുള്ള ഷോക്ക്‌ തരംഗത്തെ ഇങ്ങനെ വിളിക്കുന്നു. [1]

ഉദാഹരണങ്ങൾ

തിരുത്തുക
  • ശബ്ദാതിവേഗ പ്രവഹങ്ങളിൽ ഒരു വസ്തുവിന്റെ സാനിദ്ധ്യം ഉണ്ടായാൽ, ആ വസ്തുവിന്റെ മുന്നിൽ വില്ല് പോലെ വളഞ്ഞ ഒരു ഷോക്ക്‌ തരംഗം ഉണ്ടാകുന്നു. ഈ തരംഗത്തിന്റെ വസുത്വിന്റെ തൊട്ടു മുന്നിലുള്ള ഭാഗം ഒരു ലംബ ഷോക്ക്‌ തരംഗം(normal shock wave) ആണ്. [1]
  • ഒരു നോസ്സിലിന്റെ അകത്തു ശബ്ദാതിവേഗപ്രവാഹം ഉണ്ടായാൽ, അനുകൂലമായ മർദ്ദത്തിന്റെ സാനിധ്യത്തിൽ ലംബ ഷോക്ക്‌ തരംഗം സൃഷ്ടികപെടാം.[1]

ലംബ ഷോക്ക്‌ തരംഗ സമവാക്യങ്ങൾ

തിരുത്തുക

ഒരു ലംബ ഷോക്ക്‌ തരംഗത്തിന്റെ മുന്നിലും പിന്നിലും ഉള്ള മർദം  ,വേഗത  , സാന്ദ്രത   ,എന്താല്പി(enthalpy)   തുടങ്ങിയ പ്രവാഹഗുണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സമവാക്യങ്ങൾ ആണിവ.

 

 

 

ഇവിടെ രണ്ടു എന്നത് ലംബ ഷോക്ക്‌ തരംഗതിനു ശേഷമുള്ള അവസ്ഥയും ഒന്ന് എന്നത് അതിനു മുൻപ്‌ ഉള്ള അവസ്ഥയും കാണിക്കുന്നു.[1]

രണ്ടു സ്ഥലത്തുമുള്ള എന്താല്പികൾ ബന്ധിപിക്കുന്ന സമവാക്യമാണ് റാങ്കിൻ- ഹ്യുഗ്നിയോറ്റ്‌ സമവാക്യം. [2]

 

ഇവിടെ രണ്ടു എന്നത് ലംബ ഷോക്ക്‌ തരംഗതിനു ശേഷമുള്ള അവസ്ഥയും ഒന്ന് എന്നത് അതിനു മുൻപ്‌ ഉള്ള അവസ്ഥയും കാണിക്കുന്നു

മാക്‌ നമ്പർ സമവാക്യങ്ങൾ

തിരുത്തുക

ലംബ ഷോക്ക്‌ തരംഗതിനു ഇരുവശത്തും ഉള്ള മാക്‌ നമ്പർ ,മർദം , സാന്ദ്രത , ഊഷ്മാവ്  എന്നിവ കണ്ടു പിടിക്കാൻ ഇവ ഉപയോഗിക്കുന്നു.താഴെ കൊടുത്തിരിക്കുന്നവയാണ് മാക്‌ നമ്പർ സമവാക്യങ്ങൾ

 

 

 

 

 

ഇവിടെ രണ്ടു എന്നത് ലംബ ഷോക്ക്‌ തരംഗതിനു ശേഷമുള്ള അവസ്ഥയും ഒന്ന് എന്നത് അതിനു മുൻപ്‌ ഉള്ള അവസ്ഥയും കാണിക്കുന്നു.

  1. 1.0 1.1 1.2 1.3 1.4 [Anderson, John D. Jr. (January 2001) [1984], Fundamentals of Aerodynamics (3rd ed.), McGraw-Hill Science/Engineering/Math, ISBN 0-07-237335-0/Fundamentals of Aerodynamics chapter 9
  2. [White, F,M.,(2011) [1984] Fluid Mechanics (7rd ed.), Tata Mcgraw Hill Education Pvt. Ltd., ISBN 0-07-237335-0/Fluid Mechanics chapter 9
"https://ml.wikipedia.org/w/index.php?title=ഷോക്ക്‌_തരംഗങ്ങൾ&oldid=2320838" എന്ന താളിൽനിന്ന് ശേഖരിച്ചത്