മലയാളത്തിലെ കഥാകാരനും ബാലസാഹിത്യകാരനുമായ ഒരു പുരോഹിതന്റെ തൂലികാ നാമം. കേരളത്തിലെ എല്ലാ ബാലമാസികകളിലും കഥകളും ബാലകവിതകളും എഴുതിയിരുന്നു. 70-80 കളിൽ നിരവധി റേഡിയോ നാടകങ്ങൾ ആകാശവാണിക്കു വേണ്ടി തയ്യാറാക്കിയിരുന്നു. 80-കളിൽ പൂഞ്ചോല ബാലമാസികയുടെ പത്രാധിപരായിരുന്നു. ഇപ്പോൾ അമേരിക്കയിൽ മലയാളി സംഗമം എന്ന ഒരു ഓൺലൈൻ പത്രത്തിന്റെ ബ്യൂറോ ചീഫ് ആയി പ്രവർത്തിക്കുന്നു[1]. ഇദ്ദേഹം ഇന്ത്യാ പ്രസ്സ് ക്ലബ് ഫിലാഡൽഫിയ ചാപ്റ്ററിന്റെ ഡയറക്ടർ ബോർഡിലെ അംഗമാണ്[2]

ഗ്രന്ഥങ്ങൾ

തിരുത്തുക
  • പൊന്നിമലയുടെ താഴ്‌വാരങ്ങളിൽ (നോവൽ)
  • സ്വപ്നത്‌ പനേഹ്‌ (നോവൽ)
  • മനസൊരു സാക്ഷി (റേഡിയോ നാടകങ്ങൾ)
  1. കേരള ന്യൂസ് ലൈവ്.കോം[പ്രവർത്തിക്കാത്ത കണ്ണി] സണ്ണി ആനപ്പാറയ്ക്കലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
  2. ഈമലയാളി.കോം ഇൻഡ്യാ പ്രസ്‌ ക്ലബ്‌ ഫിലാഡൽഫിയാ ചാപ്‌റ്ററിന്‌ നവ നേതൃത്വം
"https://ml.wikipedia.org/w/index.php?title=ഷേബാലി&oldid=3646416" എന്ന താളിൽനിന്ന് ശേഖരിച്ചത്