Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളത്തിലെ കവിയും കഥാകാരനും നോവലിസ്റ്റും മൾബറി പബ്ലിക്കേഷൻസിന്റെ ഉടമയുമായിരുന്നു ഷെൽവി എന്നറിയപ്പെട്ടിരുന്ന ഷെൽവി രാജ് (1960 - ഓഗസ്റ്റ് 21, 2003[1]).

ഷെൽവിരാജ്
ജനനം1960
മരണം2003 ഓഗസ്റ്റ് 21
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കഥാകാരൻ, നോവലിസ്റ്റ്, മൾബറി പബ്ലിക്കേഷൻസിന്റെ ഉടമ

ജീവിതരേഖതിരുത്തുക

1960-ൽ ഗുരുവായൂരിനടുത്തെ ഒരുമനയൂരിൽ ദേവസ്സി-ക്ലാര ദമ്പതികളുടെ മകനായി ഷെൽവി ജനിച്ചു. ഒരുമനയൂർ, പാവറട്ടി, പാലക്കാട്‌ എന്നിവിടങ്ങിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സാഹിത്യതല്പരനായിരുന്ന ഷെൽവി കേരള സംസ്ക്കാരം എന്ന കാമ്പസ്മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചു.[2] ആദ്യ കവിത പ്രേരണയിൽ പ്രസിദ്ധീകരിച്ചു.

മൾബെറി പബ്ലിക്കേഷൻസ് തുടങ്ങാൻ സഹകരിച്ച ഡെയ്സി എന്ന സുഹൃത്തിനെ ഷെൽവി വിവാഹം കഴിച്ചു. ഒരു മകളുണ്ട്. 2003 ഓഗസ്റ്റ് 21-ന് ഷെൽവി മരണപ്പെട്ടു.[1]

പ്രസാധന രംഗത്ത്തിരുത്തുക

1985ൽ ശിഖ എന്ന പേരിൽ ഗുരുവായൂർ കേന്ദ്രമായി പുസ്തകപ്രകാശനാലയം തുടങ്ങി. 1985-ലാണ് കോഴിക്കോട് ആസ്ഥാനമായി ഷെൽവി മൾബെറി പബ്ലിക്കേഷൻസ് തുടങ്ങിയത്.[1] ഷെൽവിക്ക് കേരളത്തിൽ വിലാസമുണ്ടാക്കിയ പ്രസിദ്ധീകരണസ്ഥാപനം ഇതായിരുന്നു. ഒട്ടേറെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച മൾബെറി പബ്ലിക്കേഷൻസ് ഉന്നതനിലവാരം പുലർത്തുന്ന ഒട്ടേറെ മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്[3] . വിവിധ ക്ലബ് അംഗത്വങ്ങളിലൂടെയും തപാൽ സമ്പ്രദായത്തിലൂടെയും വായന പ്രോത്സാഹിപ്പിക്കാൻ മൾബെറിയിലൂടെ ഷെൽവി മുൻകൈയെടുത്തു. മൾബറി പബ്ലിക്കേഷൻ International Darsana Award for high quality of production മൂന്നു തവണ കരസ്ഥമാക്കിയിട്ടുണ്ട്. മൾബറി പബ്ലിക്കേഷൻസിന് ഫെഡെറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ് ൻറെ 1998 ലെ Excellence in Book Production Award ഉം, അക്ഷരപുരസ്കാരവും ലഭിച്ചിട്ടുണ്ട് ഷെൽവിയുടെ മരണാനന്തരം മൾബറിയുടെ പ്രവർത്തനം നിലച്ചു.

കൃതികൾതിരുത്തുക

കവിതാസമാഹാരംതിരുത്തുക

  • നൊസ്റ്റാൾജിയ (1994)
  • അലൗകികം (1998)

എഡിറ്റർതിരുത്തുക

  • ഭൂമിയുടെ മനസ്സിൽ
  • ഓർമ്മ

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "മൾബറി ബുക്സ് ഉടമ അന്തരിച്ചു". ഓഗസ്റ്റ് 21, 2003. ശേഖരിച്ചത് 2009-08-02.
  2. "ഷെൽവി". dcbookstore. ശേഖരിച്ചത് 2009-08-02.
  3. "സ്മരണ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. ശേഖരിച്ചത് 2013 ഏപ്രിൽ 07.CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷെൽവിരാജ്&oldid=3213821" എന്ന താളിൽനിന്ന് ശേഖരിച്ചത്