ഷെർമി ഉലഹനന്നാൻ കായിക വിനോദമായ കബഡിയിൽ ഭാരതത്തെ പ്രതിനിധീകരിച്ച വനിതയാണ്.2010-ൽ ഗ്വാങ്ജോയിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു[1][2]

കാസർഗോഡ് ജില്ലയിലെ മാലോം വില്ലേജിൽ കൊന്നക്കാട് എന്ന സ്ഥലത്താണ് ജനിച്ചത്. [2] 2008-ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ കടൽതീര കബഡി മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവായിരുന്നു. കേരളത്തിലെ വനിത കബ്ബഡി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2015 ഒക്ടോബർ 25ന് നിമ്മി സെബാസ്റ്റ്യനെ വിവാഹം ച്യ്തു. 2011 മാർച്ച് മുതൽ കേരള സെക്രട്ടേറിയറ്റിൽ ജോലി ചെയ്തു വരുന്നു.

അവലംബം തിരുത്തുക

  1. Vinod, A. (Nov 29, 2010). "Kerala still in celebratory mood after Asiad impression". The Hindu. The Hindu Group. Archived from the original on 2011-04-02. Retrieved 15 December 2012.
  2. 2.0 2.1 "Colourful start to district youth fete". The Hindu. The Hindu Group. January 8, 2011. Retrieved 15 December 2012.
"https://ml.wikipedia.org/w/index.php?title=ഷെർമി_ഉലഹനന്നാൻ&oldid=3646404" എന്ന താളിൽനിന്ന് ശേഖരിച്ചത്