ഒരു അമേരിക്കൻ ടെക്നോളജി എക്സിക്യൂട്ടീവും, മനുഷ്യാവകാശപ്രവർത്തകയും, എഴുത്തുകാരിയുമാണ് ഷെറിൽ കാരാ സാൻഡ്ബെർഗ് (ജനനം ഓഗസ്റ്റ് 28, 1969)[4]. ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് . ലീൻ ഇൻ ഫൗണ്ടേഷന്റെ സ്ഥാപകയാണ്. 2012 ജൂണിൽ ഫെയ്സ്ബുക്കിലെ ഡയറക്ടർ ബോർഡിൽ അംഗമായി നിലവിലുള്ള ബോർഡ് അംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഫേസ് ബുക്കിന്റെ ഡയറക്ടർ ബോർഡിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ വനിതയായി. ഫെയ്സ്ബുക്കിലെത്തുന്നതിനു മുൻപ് ഗൂഗിളിൽ വൈസ് പ്രസിഡന്റ് ആയിരുന്നു. ഗൂഗിളിന്റെ ഗൂഗിൾ.ഓർഗ് എന്ന ജീവകാരുണ്യസംഘടന സ്ഥാപിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്.

ഷെറിൽ സാൻഡ്ബെർഗ്
സാൻഡ്ബെർഗ് ഫേസ്ബുക്കിൽ ലണ്ടൻ, ഏപ്രിൽ 2013
ജനനം
ഷെറിൽ കാരാ സാൻഡ്ബെർഗ്

(1969-08-28) ഓഗസ്റ്റ് 28, 1969  (55 വയസ്സ്)
കലാലയംഹാർവാർഡ് സർവകലാശാല (ബി.എ, എം.ബി.എ)
തൊഴിൽചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ , ഫേസ്ബുക്ക്
സജീവ കാലം1991–തുടരുന്നു
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക് പാർട്ടി
ബോർഡ് അംഗമാണ്; ഫേസ്ബുക്ക്
ദി വാൾട്ട് ഡിസ്നി കമ്പനി
വുമൺ ഫോർ വുമൺ ഇന്റർനാഷണൽ
ഗ്ലോബൽ ഡെവലപ്മെൻറ് സെൻറർ]
വി-ഡേ
സർവ്വേമങ്കി
ജീവിതപങ്കാളി(കൾ)
ബ്രയാൻ ക്രാഫ്
(m. 1993; div. 1994)

ഡേവ് ഗോൾഡ്ബർഗ്
(m. 2004; മരണം 2015)
കുട്ടികൾ2 (ഡേവ് ഗോൾഡ്ബർഗുമായുള്ള ദാമ്പത്യത്തിൽ)

2012-ൽ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 ആളുകളുടെ പട്ടികയിൽ ഷെറിൽ സാൻഡ്ബെർഗ് ഉണ്ടായിരുന്നു. 2017-ൽ ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ നാലാമതായിരുന്നു സാൻഡ്ബെർഗ് [5].

  1. Carlyle, Erin (October 14, 2014). "Facebook COO Sheryl Sandberg Sells Atherton Home For $9.25 Million". Forbes.com. Retrieved April 23, 2017.
  2. "Compensation Information for Sheryl K. Sandberg, COO of FACEBOOK INC". Salary.com. Retrieved April 23, 2017.
  3. "Sheryl Sandberg". Forbes.com. January 1, 1970. Retrieved April 23, 2017.
  4. http://www.nytimes.com/2004/04/18/style/weddings-celebrations-sheryl-sandberg-david-goldberg.html
  5. https://www.forbes.com/power-women/#3de3169b5e25

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷെറിൽ_സാൻഡ്ബെർഗ്&oldid=4101348" എന്ന താളിൽനിന്ന് ശേഖരിച്ചത്