ഷെയ്ക്ക് ദാവൂദ് ഖാൻ
വിഖ്യാത തബല വാദകനും സംഗീതാധ്യാപകനും ആയിരുന്നു ഷെയ്ക്ക് ദാവൂദ് ഖാൻ.(16 ഡിസം: 1916 – 21 മാർച്ച്1992).ഷോലാപൂരിൽ ജനിച്ച ദാവൂദ്ഖാൻ അക്കാലത്തെ പ്രസിദ്ധ തബലവാദകരായ മുഹമ്മദ് കസിം,അല്ലാദിയാഖാൻ,മെഹ്ബൂബ്ഖാൻ മിറാജ്കർ എന്നിവരിൽ നിന്നു ശിക്ഷണം നേടി.[1].ഓൾ ഇന്ത്യാ റേഡിയോയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഷെയ്ക്ക് ദാവൂദ് ഖാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | December 16, 1916 ഷോലാപുർ, India |
മരണം | March 21, 1992 ഹൈദരാബാദ്, AP, India |
വിഭാഗങ്ങൾ | tabla |
തൊഴിൽ(കൾ) | Musician, Teacher |
ഉപകരണ(ങ്ങൾ) | തബല |
വർഷങ്ങളായി സജീവം | 1928–1989 |
പണ്ഡിറ്റ് രവിശങ്കർ,റോഷനാരാ ബീഗം, പണ്ഡിറ്റ്ഡി.വി.പലുസ്കർ,ഉസ്താദ് വിലായത് ഖാൻ,അലി അക്ബർ ഖാൻ,ഭീം സെൻ ജോഷി,ബഡെ ഗുലാം അലി ഖാൻ, ബർഖത് അലിഖാൻ എന്നിവരോടൊപ്പം കച്ചേരികളിൽ ദാവൂദ് ഖാൻ തബലയിൽ അനുധാവനം ചെയ്തിട്ടുണ്ട്. 1991 ൽ സംഗീത നാടക അക്കാദമി അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കപ്പെടുകയുണ്ടായി.[2]
അവലംബം
തിരുത്തുക- ↑ Dev, Indra, W.M.Pandit, et al. "Ustad Shaik Dawood Khan Saheb", Shashti Poorthi Celebration of Ustad Shaik Dawood Khan, 1978
- ↑ Betrabet Prabhakar Rao: "A Tribute to my Gurudev"