ഷെയി-പ ദേശീയോദ്യാനം
ഷെയി-പ ദേശീയോദ്യാനം (ചൈനീസ്: 雪霸國家公園; പിൻയിൻ: Xuěbà Guójiā Gōngyuán; Pe̍h-ōe-jī: Soat-pà Kok-ka Kong-hn̂g) തായ് വാന്റെ മധ്യഭാഗത്ത് ഹ്സ്യുഹ്ഷൻ കൊടുമുടികളിലും ഡബജിയൻ പർവ്വതത്തിനും ചുറ്റുമായി 768.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഹ്സിൻചു കൗണ്ടിയിലും, മിയോലി കൗണ്ടിയിലും തായ്ചുങ് നഗരത്തിലുമായി വ്യാപിച്ചുകിടക്കുന്നു. ഹൈ മൗണ്ടൻ ഇക്കോളജി, ജിയോളജി, ടോപോഗ്രാഫി, നദികൾ, ക്രീക്ക് വാലീസ്, അപൂർവ്വയിനം മൃഗങ്ങളും പക്ഷികളും, വിവിധതരത്തിലുള്ള വനങ്ങൾ തുടങ്ങിയ പ്രധാന ശ്രോതസസ്സുകൾ ദേശീയോദ്യാനത്തിന്റെ സംരക്ഷണത്തിലുള്ളതാണ്.[2]
ഷെയി-പ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Taiwan |
Coordinates | 24°23′13″N 121°08′17″E / 24.387°N 121.138°E[1] |
Area | 768.5 കി.m2 (296.7 ച മൈ) |
Established | July 1, 1992 |
www |
ഭൂമിശാസ്ത്രം
തിരുത്തുകകാലാവസ്ഥ
തിരുത്തുകഉദ്യാനപ്രദേശത്ത് സബ്ട്രോപിക്കൽ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴവീ്ഴ്ച വളരെ കൂടുതലാണ്. വർഷത്തിൽ1,500 -3,000 മില്ലിമീറ്റർ(100 ഇഞ്ച്) മഴ വരെ ലഭിക്കുന്നു.[3]
സസ്യജാലങ്ങൾ
തിരുത്തുക2022-ൽ ഒരു സംഘം ഗവേഷകർ പാർക്കിൽ 79.1 മീറ്റർ (259.5 അടി) വിസ്താരമുള്ള ഒരു വലിയ തായ്‌വാനിയ വൃക്ഷം അളന്നു. 2000 മീറ്റർ ഉയരത്തിലാണ് മരം വളർന്നിരുന്നത്. [4]
അവലംബം
തിരുത്തുക- ↑ Shei Pa National Park Archived 2012-05-31 at the Wayback Machine. protectedplanet.net
- ↑ Shei Pa National Park protectedplanet.net
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-22. Retrieved 2018-01-19.
- ↑ Everington, Keoni (21 October 2022). "Tallest tree in East Asia discovered in Taiwan". taiwannews.com.tw. Taiwan News. Retrieved 22 October 2022.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Shei-Pa National Park (Chinese, Japanese and English) Archived 2021-04-03 at the Wayback Machine.