ഷെഡ്യൂൾഡ് ബാങ്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമ(1934) ത്തിന്റെ രണ്ടാം പട്ടികയിൽ പെടുത്തിയിട്ടുള്ള ബാങ്കുകളാണു ഷെഡ്യൂൾഡ് ബാങ്കുകൾ എന്ന് അറിയപ്പെടുന്നത്. എല്ലാ പൊതു മേഖലാ ബാങ്കുകളും, സ്വകാര്യ ബാങ്കുകളും, വിദേശ ബാങ്കുകളും, പ്രാദേശിക ഗ്രാമീണ ബാങ്കുകളും, സഹകരണ ബാങ്കുകളും ഇതിൽപെടുന്നു. [1]
നിബന്ധനകൾ
തിരുത്തുകഅടച്ചുതീർത്ത മൂലധനം, ഉടമസ്ഥത തുടങ്ങിയ കാര്യങ്ങളിൽ നിയമത്തിലെ നിബന്ധനകൾ പാലിക്കുന്ന ബാങ്കുകൾക്കു മാത്രമാണു പട്ടികയിൽ സ്ഥാനം. ആർബിഐയിൽ നിശ്ചിത അനുപാതത്തിൽ കരുതൽധനം സൂക്ഷിക്കാൻ ഷെഡ്യൂൾഡ് ബാങ്കിനു ബാദ്ധ്യതയുണ്ട്. നിശ്ചിത കാലയളവിൽ ആർബിഐക്കു റിട്ടേൺ സമർപ്പിക്കേണ്ടതുമാണ്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലും, നിരീക്ഷണത്തിലും മേൽനോട്ടത്തിലുമാണ് ഷെഡ്യൂൾഡ് ബാങ്കുകൾ, വാണിജ്യ ബാങ്കിങ് ഇടപാടുകൾ നടത്തുന്നത്. [2]
ഇതും കാണുക
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- "Reserve Bank of India Act, 1934: The Second Schedule" (PDF). Reserve Bank of India. p. 91-100.
അവലംബം
തിരുത്തുക- ↑ സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിയിൽ നിന്നും ആർക്കൈവ് ചെയ്തെടുത്തത്. [1] Archived 2020-10-20 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 21
- ↑ www.mymoneymatter.info എന്നതിൽ നിന്നും ആർക്കൈവ് ചെയ്തെടുത്തത്. [2] Archived 2019-07-21 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 21