ഷുജാത് ഹുസൈൻ ഖാൻ

ഇംദാദ് ഖാനി ഘരാന എന്ന സിത്താർ ശൈലിയുടെ വക്താവായി അറിയപ്പെടുന്ന പ്രശസ്തനായ ഗസൽ ഗായകനും സിത്താ
(ഷുജാത് ഹുസൈൻ ഖാൻ (ഗായകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംദാദ് ഖാനി ഘരാന എന്ന സിത്താർ ശൈലിയുടെ വക്താവായി അറിയപ്പെടുന്ന പ്രശസ്തനായ ഗസൽ ഗായകനും സിത്താർ വായനക്കാരനുമാണു ഷുജാത് ഹുസൈൻ ഖാൻ (Shujaat Hussain Khan (ജനനം: 1960-ൽ)). പ്രഗല്ഭ സിതാർ വാദകനായിരുന്ന ഉസ്താദ് വിലായത്ത് ഖാന്റെ (Ustaad Vilayat Khan) മകനാണ്‌ ഷുജാത് ഹുസൈൻ ഖാൻ . പിതാമഹൻ ഉസ്താദ് ഇനായത് ഖാൻ (Ustaad Inayat Khan) , പ്രപിതാമഹൻ ഉസ്താദ് ഇംദാദ് ഖാൻ (Ustaad Imdad Khan). അദ്ദേഹത്തിന്റെ പിതാവ് ഉസ്താദ് സഹബദ് ഖാൻ (Ustaad Sahabad Khan). എല്ലാവരും അവരവരവുടെ കാലഘട്ടത്തിലെ മികച്ച സംഗീതജ്ഞരായിരുന്നു.

ഷുജാത് ഹുസൈൻ ഖാൻ
ഷുജാത് ഖാൻ 2011-ൽ സംഗീതം അവതരിപ്പിക്കുന്നു.
ഷുജാത് ഖാൻ 2011-ൽ സംഗീതം അവതരിപ്പിക്കുന്നു.
പശ്ചാത്തല വിവരങ്ങൾ
ജനനം (1960-05-19) 19 മേയ് 1960  (64 വയസ്സ്)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
തൊഴിൽ(കൾ)കമ്പോസർ, സംഗീതജ്ഞൻ
ഉപകരണ(ങ്ങൾ)സിത്താർ
വർഷങ്ങളായി സജീവം1966–present
വെബ്സൈറ്റ്shujaatkhan.com

ഷുജാത്തിന്റെ മുത്തച്ഛനാ‍യിരുന്നു ഇംദാദ് ഖാനി ഘരാന ശൈലിയുടെ ഉപജ്ഞാതാവ്. സ്വച്ഛവും ശാന്തവുമായ ആലാപന ശൈലി ഷുജാത്തിന്റെ മാത്രം പ്രത്യേകതയാണ്. ഹിന്ദുസ്ഥാനി സംഗീതശൈലിയുടെ മുഴുവൻ സൌന്ദര്യവും ആവിഷ്കരിച്ചതാണ് ഷുജാത്തിന്റെ സംഗീതം. അതു കൊണ്ട് തന്നെ ഷുജാത് ഹുസൈൻ അദ്ദേഹത്തിന്റെ തലമുറയിൽപ്പെട്ട ഏറ്റവും മികച്ച ക്ലാസിക്കൽ സംഗീതജ്ഞനാ‍യി കണക്കുകൂട്ടപ്പെടുന്നു.

മുന്നാമത്തെ വയസ്സിൽ ഷുജാത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത സിതാറിൽ പരീശീലനം ആരംഭിച്ച അദ്ദേഹം തന്റെ ആറാമത്തെ വയസ്സിൽ തന്റെ പൊതുമദ്ധ്യത്തിലുള്ള ആദ്യത്തെ പ്രകടനം കാഴ്ച്ചവെച്ചു. അതിനു ശേഷം അദ്ദേഹം ഇൻഡ്യക്കകത്തും പുറത്തും നിരവധി വേദികളിൽ തന്റെ പ്രതിഭാസാന്നിധ്യം തെളീയിച്ചു. നിരവധി പുരസ്ക്കാരങ്ങൾക്കു ഇദ്ദേഹം അർഹനായി. ഇൻഡ്യയെ പ്രതിനിധീകരിച്ചു യു എന്നിൽ വച്ചു നടത്തിയ പ്രകടനത്തെ തുടർന്ന് അദ്ദേഹത്തിനെ യു എൻ പ്രത്യേക ബഹുമതി നൽകി ആദരിക്കുകയുണ്ടായി.

ലാജൊ ലാജൊ എന്ന ആൽബത്തിലുടെയാണ് ഷുജാത് ഹുസൈൻ ഗസലിന്റെ മായികലോകത്തിലേക്കു പ്രവേശിക്കുന്നത്. സ്റ്റിൽനെസ്സ് ഓഫ് സൌണ്ട് എന്ന സൂഫി ആൽബത്തിലുടെ ആദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് വീണ്ടും വർദ്ധിച്ചു. അമീർ ഖുസ്രു രചിച്ച നാലു ഗസലുകളാണ് ഇതിൽ ഉൾപ്പെടൂത്തിയിരിക്കുന്നത്, ഒരു ഖവാലിയും.

ഏകദേശം 50 ഓളം ആൽബങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2004ൽ ഷുജാത് ഖാൻ, ഇറാനിയ സംഗീതജ്ഞനായ കയ്ഹാൻ കല്ഹാറുമായി ചേർന്നു പുറത്തിറക്കിയ റെയിൻ എന്ന ആൽബത്തിലുടെ ഗ്രാമി അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടു.

ഷുജാത്തിന്റെ ചില പ്രശസ്തങ്ങളായ ആൽബങ്ങൾ

തിരുത്തുക
  • ഗായകി ആം‌ഗ്
  • ഹസാരോം ഖവായിഷെം [1]
  • യാദേൻ
  • രാസ്തെ
  • നൈന ദി ഹൌസ് ഓഫ് മ്യൂസിക്
  • സ്റ്റില്നെസ്സ് ഒഫ് സൌണ്ട് (സൂഫി ഗസലുകൾ)
  • റെയിൻ
  • ലാജൊ ലാജൊ
  • ബ്രീസ്
  • സുർ ഓർ സാസെം.
  1. http://www.music-today.com/allinseries.phtml?series_id=653&genere_id=8

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

http://www.shujaatkhan.com/



"https://ml.wikipedia.org/w/index.php?title=ഷുജാത്_ഹുസൈൻ_ഖാൻ&oldid=4018036" എന്ന താളിൽനിന്ന് ശേഖരിച്ചത്