ഷീല സ്റ്റുവർട്ട്
ഒരു സ്കോട്ടിഷ് പരമ്പരാഗത ഗായികയും കഥാകൃത്തും എഴുത്തുകാരിയുമായിരുന്നു ഷീല സ്റ്റുവർട്ട് MBE (7 ജൂലൈ 1937 - 9 ഡിസംബർ 2014) . ധാരാളം പരമ്പരാഗത ഗാനങ്ങൾ അവരുടെ അമ്മ ബെല്ലെ സ്റ്റുവർട്ട് ഉൾപ്പെടെയുള്ള പഴയ കുടുംബാംഗങ്ങളിൽ നിന്ന് അവൾക്ക് പാരമ്പര്യമായി ലഭിച്ചിരുന്നു.
Sheila Stewart | |
---|---|
ജന്മനാമം | Sheila Stewart |
ജനനം | 7 ജൂലൈ 1937 |
ഉത്ഭവം | Blairgowrie, Scotland |
മരണം | 9 ഡിസംബർ 2014 | (പ്രായം 77)
വിഭാഗങ്ങൾ | Traditional folk |
തൊഴിൽ(കൾ) | Singer, author |
ജീവചരിത്രം
തിരുത്തുകസഞ്ചാരിയും ഗായികയും കവിയുമായ ബെല്ലെയുടെയും ഒരു ബാഗ്പൈപ്പറായ അലക്സിന്റെയും മകളായി ഷീല ബ്ലെയർഗൗറി ഹോട്ടലിലെ മുൻ കുതിരലായത്തിൽ ജനിച്ചു.[1][2]അവരുടെ കുടുംബത്തിന് കൈമുതലായുണ്ടായിരുന്ന കഥകളും പാട്ടുകളും മുന്നോട്ട് കൊണ്ടുപോകാൻ അവരുടെ അമ്മാവൻ കുട്ടിക്കാലത്ത് സ്റ്റുവർട്ടിനെ തിരഞ്ഞെടുത്തു. ഗ്രാമത്തിലെ ഹാളുകളിൽ കൂടുതലും പൊതു പ്രകടനങ്ങളായി ഫാമിലി സെലിദ്‌സിൽ പത്ത് ഷില്ലിംഗ് നോട്ടുകൾക്കായി അവതരിപ്പിച്ചു.[2] എന്നിരുന്നാലും കുടുംബം ഒരുമിച്ച് പ്രകടനം "ഒരു സ്വാഭാവിക ചടങ്ങാണ്" എന്ന് കരുതി.[1] 1954-ൽ പത്രപ്രവർത്തകൻ മൗറീസ് ഫ്ലെമിങ്ങും പിന്നീട് നാടോടിക്കഥകാരൻ ഹാമിഷ് ഹെൻഡേഴ്സണും പരമ്പരാഗത ഗാനങ്ങളുടെ ഗായകരെ തേടി നഗരത്തിലെത്തി. അടുത്ത ഇരുപത് വർഷത്തിനുള്ളിൽ, ബ്ലെയറിലെ സ്റ്റുവാർട്ട്സ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുവശങ്ങളിലുമുള്ള ഒരു ആകർഷണകേന്ദ്രമായി മാറി.[2]
1976-ൽ സ്റ്റുവാർട്ടിനോടും കുടുംബത്തോടും യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ജെറാൾഡ് ഫോർഡ് വൈറ്റ് ഹൗസിൽ ദ്വിശതാബ്ദി ആഘോഷങ്ങൾക്കായി പാടാൻ ആവശ്യപ്പെട്ടു. 1982 ജൂൺ 1 ന്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സ്കോട്ട്ലൻഡ് സന്ദർശന വേളയിൽ സഞ്ചാരികളെ പ്രതിനിധീകരിക്കാൻ അവർ തിരഞ്ഞെടുക്കപ്പെട്ടു. അതിൽ ഇവാൻ മക്കോളിന്റെ "മൂവിംഗ് ഓൺ സോംഗ്" അവൾ പാടി.[2]
References
തിരുത്തുക- ↑ 1.0 1.1 Hunt, Ken (12 December 2014). "Sheila Stewart: The singer who succeeded her mother Belle as doyenne of the Scots Travellers' tradition of folk songs and storytelling". The Independent. Retrieved 13 December 2014.
- ↑ 2.0 2.1 2.2 2.3 "Sheila Stewart". Scottish Traditional Music Hall of Fame. Archived from the original on 14 May 2014. Retrieved 13 December 2014.