ഷീല ഗൗഡ
ശ്രദ്ധേയയായ ഇന്ത്യൻ ചിത്രകാരിയും ഇൻസ്റ്റളേഷൻ ആർട്ടിസ്റ്റുമാണ് ഷീല ഗൗഡ(ജനനം: 1957). സ്വിറ്റ്സർലൻഡും ബാംഗ്ലൂരും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.
Sheela Gowda | |
---|---|
ജനനം | 1957 (വയസ്സ് 67–68) |
ദേശീയത | Indian |
വിദ്യാഭ്യാസം | Royal College of Art |
അറിയപ്പെടുന്നത് | Painting, Sculpture, Installation |
അവാർഡുകൾ | Finalist for the 2014 Hugo Boss Prize, Rajyotsava Award (2013), Shortlisted for Artes Mundi 5, Cardiff (2012), Sotheby's Prize for Contemporary Indian Art (1998), G.S. Shenoy Award (1998), Senior Fellowship, Government of India (1994-1996), Karnataka Lalith Kala Academy Award (1985), Inlaks Foundation Scholarship for postgraduate studies at the RCA, London (1984-1986), Karnataka Lalith Kala Academy scholarship for higher studies (1979-1982) |
ജീവിതരേഖ
തിരുത്തുകകർണാടകത്തിലെ ഭദ്രാവതിയിൽ ജനിച്ച ഷീല ബാംഗ്ലീരിലെ കെൻ സ്കൂളിൽ നിന്നും പെയിന്റിംഗ് ഡിപ്ലോമ നേടി. ബറോഡ എം.എസ് സർവകലാശാലയിലും ശാന്തിനികേതനിലും പെയിന്റിംഗിൽ പോസ്റ്റ് ഡിപ്ലോമ നേടി. ആദ്യ കാല രചനകളിൽ കെ.ജി. സുബ്രമണ്യത്തിന്റെയും നളിനി മലാനിയുടെയും സ്വാധീനം പ്രകടമായിരുന്നു. ഇൻ ലാക്സ് സ്കോളർഷിപ്പോടെ ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിൽ പെയിന്റിംഗിൽ എം.എ ബിരുദം നേടി.[1]
പ്രദർശനങ്ങൾ
തിരുത്തുക- ജോഹന്നാസ്ബർഗ്ഗ് ബിനാലെ 1994
ക്രിസ്റ്റോഫ് സ്റ്റോർസുമായി ചേർന്ന് ഒരുക്കിയ സ്റ്റോപ്പ്ഓവർ എന്ന ഇൻസ്റ്റലേഷനിൽ ബംഗളുരുവിൽനിന്ന് എത്തിച്ച 170 ആട്ടുകല്ലുകളാണുണ്ടായിരുന്നത്.[2] ഇതിലൂടെ സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതി നിലച്ചു പോയ കൊച്ചിയുടെ ഓർമ്മകളാണ് പുനരവതരിപ്പിക്കപ്പെടുന്നത്.
പുരസ്കാരങ്ങൾ
തിരുത്തുക- കർണാടക സർക്കാരിന്റെ സംസ്ഥാന അവാർഡ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-30. Retrieved 2013-03-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-03. Retrieved 2013-03-07.