സൽവാർ കമ്മീസുകളും മാക്സികളും നിർമ്മിച്ചിരുന്ന വി സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും മാനേജിംഗ് ഡിറക്ടറുമാണ് ഷീല കൊച്ചൌസേപ്പ്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയാണ് സ്വദേശം. തൃശ്ശൂർ വിമല കോളേജിൽ നിന്ന് ഹോംസയൻസിൽ ബിരുദമെടുത്തു. വി ഗാർഡിന്റെ സ്ഥാപകനും ചെയർമാനുമായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയാണ് ജീവിതപങ്കാളി. അരുൺ ചിറ്റിലപ്പിള്ളിയും മിഥുൻ ചിറ്റിലപ്പിള്ളിയുമാണ് മക്കൾ. ഇന്ന് വി സ്റ്റാർ ക്രിയേഷൻസിൽ പ്രധാനമായും നിർമ്മിക്കുന്നത് വനേസ്സ, വാലെറോ, ലിറ്റിൽ വനേസ്സ, ലിറ്റിൽ വാലെറോ എന്നീ ബ്രാൻഡുകളിലുള്ള അടിവസ്ത്രങ്ങളാണ്. കൊച്ചൌസേപ്പ് കടമായി നല്കിയ 20 ലക്ഷം രൂപ മൂലധനത്തിൽ തുടങ്ങിയ ഈ വ്യവസായം ഇന്ന് കോടിക്കണക്കിന് വിറ്റുവരവുള്ളതായിത്തീർന്നിരിക്കുന്നു.

  1. http://www.thehindu.com/features/metroplus/vstar-head-sheela-kochouseph-chittilappilly-opens-up/article6401324.ece
  2. http://www.rediff.com/business/report/pix-special-how-a-housewife-became-a-successful-entrepreneur/20141209.htm
"https://ml.wikipedia.org/w/index.php?title=ഷീല_കൊച്ചൌസേപ്പ്&oldid=2334749" എന്ന താളിൽനിന്ന് ശേഖരിച്ചത്