ഷീല ദീക്ഷിത്
1998 മുതൽ 2013 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഡൽഹിയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഷീല ദീക്ഷിത്.(1938-2019) ഏറ്റവും കൂടുതൽ തവണ ഡൽഹി ഭരിച്ച മുഖ്യമന്ത്രിയും ഡൽഹിയുടെ രണ്ടാമത് വനിത മുഖ്യമന്ത്രിയുമാണ്. കേരള ഗവർണർ, മൂന്ന് തവണ നിയമസഭാംഗം, ഒരു തവണ വീതം കേന്ദ്രമന്ത്രി, ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2019 ജൂലൈ 20ന് അന്തരിച്ചു.[1][2][3][4]
ഷീല ദീക്ഷിത് | |
---|---|
കേരള ഗവർണർ | |
ഓഫീസിൽ മാർച്ച് 11 2014 - 4 സെപ്റ്റംബർ 2014 | |
മുൻഗാമി | നിഖിൽ കുമാർ |
പിൻഗാമി | ജസ്റ്റീസ് പി.സദാശിവം |
ഡൽഹി, മുഖ്യമന്ത്രി | |
ഓഫീസിൽ 2008-2013, 2003-2008, 1998-2003 | |
മുൻഗാമി | സുഷമ സ്വരാജ് |
പിൻഗാമി | അരവിന്ദ് കെജരിവാൾ |
നിയമസഭാംഗം | |
ഓഫീസിൽ 2008, 2003, 1998 | |
മണ്ഡലം |
|
ലോക്സഭാംഗം | |
ഓഫീസിൽ 1984-1989 | |
മണ്ഡലം | കന്നൗജ് |
കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല | |
ഓഫീസിൽ 1984-1989 | |
പ്രധാനമന്ത്രി | രാജീവ് ഗാന്ധി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഷീല കപൂർ 1938 മാർച്ച് 31 കപൂർത്തല, പഞ്ചാബ് |
മരണം | ജൂലൈ 20, 2019 ന്യൂഡൽഹി | (പ്രായം 81)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | വിനോദ് ദീക്ഷിത് |
കുട്ടികൾ | 1 son & 1 daughter |
As of 21 ജൂലൈ, 2019 ഉറവിടം: വൺ ഇന്ത്യ |
ജീവിതരേഖ
തിരുത്തുകപഞ്ചാബിലെ കപൂർത്തലയിൽ സഞ്ജയ് കപൂറിൻ്റെ മകളായി 1938 മാർച്ച് 31ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം ന്യൂഡൽഹിയിലെ കോൺവെൻ്റ് ജീസസ് & മേരി സ്കൂളിലായിരുന്നു. ഡൽഹിയിലെ മിറാൻഡ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടി.
1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കന്നൗജ് മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായതോടെയാണ് ഷീലയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1984-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതോടെ കേന്ദ്രമന്ത്രിസഭയിൽ അംഗമായി. 1984 മുതൽ 1989 വരെ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.
1998-ലെ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ഭൂരിപക്ഷം നേടിയതോടെ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയായി. 2003, 2008 എന്നീ വർഷങ്ങളിൽ നടന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ചതോടെ മുഖ്യമന്ത്രിയായി തുടർന്നു.
ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ് വൻ പരാജയമേറ്റു വാങ്ങി. പുതുതായി രൂപീകരിച്ച ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ അരവിന്ദ് കെജരിവാളിനോട് ഷീല നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 2013-ൽ ഷീല മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
2014-ൽ കേരള ഗവർണറായി നിയമിക്കപ്പെട്ടെങ്കിലും അധിക നാൾ തുടർന്നില്ല. ഗവർണറായി നിയമിക്കപ്പെട്ട ദിവസം മുതലുള്ള വിവാദങ്ങളെ തുടർന്ന് ആറ് മാസത്തിനകം ഗവർണർ സ്ഥാനം രാജിവച്ചു.
2017-ലെ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഷീല പിന്നീട് പിന്മാറുകയായിരുന്നു. 2019-ൽ ഡൽഹി പി.സി.സിയുടെ അധ്യക്ഷയായി സ്ഥാനമേറ്റു.
ഡൽഹി നിയമസഭ 1998-2015
- ആകെ 70 സീറ്റ്
1998
- കോൺഗ്രസ് : 52 (47.75 %)
- ബി.ജെ.പി : 15 (34.02 %)
- ജനതാദൾ : 1 (1.8 %)
- സ്വതന്ത്രർ : 2 (8.7 %)
2003
- കോൺഗ്രസ് : 47 (48.13 %)
- ബി.ജെ.പി : 20 (35.22 %)
- എൻ.സി.പി : 1 (2.24 %)
- ജെ.ഡി.യു : 1 (0.75 %)
- സ്വതന്ത്രർ : 1 (4.86 %)
2008
- കോൺഗ്രസ് : 43 (40.31 %)
- ബി.ജെ.പി : 23 (36.34 %)
- ബി.എസ്.പി : 2 (14.05 %)
- എൽ.ജെ.പി : 1 (1.35 %)
- സ്വതന്ത്രർ : 1 (3.92 % )
2013
- ബി.ജെ.പി : 31 (44.30 %)
- ആം ആദ്മി : 28 (40 %)
- കോൺഗ്രസ് : 8 (11.4 %)
- ജെ.ഡി.യു : 1 (1.4 %)
- അകാലിദൾ : 1 (1.4 %)
- സ്വതന്ത്രർ : 1 (1.4 %)
2015
- ആം ആദ്മി : 67 (54.3 %)
- ബി.ജെ.പി : 3 (32.20 % )
- കോൺഗ്രസ് : 0 (9.7 % )
സ്വകാര്യ ജീവിതം
- ഭർത്താവ് : വിനോദ് ദീഷിത്
- മക്കൾ :
- സന്ദീപ്
- ലതിക
മരണം
തിരുത്തുകവാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2019 ജൂലൈ 20ന് ന്യൂഡൽഹിയിൽ വച്ച് അന്തരിച്ചു.[5]
അവലംബങ്ങൾ
തിരുത്തുക- ↑ "ഷീല ദീക്ഷിതിനു വിട ചൊല്ലി ഡൽഹി; അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ" https://www.manoramaonline.com/news/latest-news/2019/07/21/sheila-dikshits-last-rites-today.amp.html
- ↑ "Sheila Dikshit: the woman behind Delhi's infrastructure revolution | India News | English Manorama" https://www.onmanorama.com/news/india/2019/07/20/sheila-dikshit-friendly-politician-obit.amp.html
- ↑ "Sheila Dikshit Cremated In Delhi With State Honours, Hundreds At Funeral" https://www.ndtv.com/delhi-news/sheila-dikshits-last-rites-today-body-taken-to-her-home-2072794/amp/1
- ↑ "Former Delhi CM Sheila Dikshit passes away at 81 - The Hindu" https://www.thehindu.com/news/national/former-delhi-cm-sheila-dikshit-passes-away-at-81/article61593248.ece/amp/
- ↑ "Sheila Dikshit, three-time chief minister of Delhi, dies at 81 | Latest News India - Hindustan Times" https://www.hindustantimes.com/india-news/sheila-dikhsit-congress-longest-serving-cm-of-delhi-dies/story-Kuj6iicVUYxYQd4ZJteHYK_amp.html
- ഡെൽഹി സർക്കാർ വെബ് സൈറ്റ് Archived 2006-06-19 at the Wayback Machine.
- CityMayors profile