ഷിർവാൻ ദേശീയോദ്യാനം (AzerbaijaniŞirvan Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. സൽയാൻ റയോൺ ഭരണനിർവ്വഹണ ജില്ലയിലെ പ്രദേശത്ത് 2003 ജൂലൈ 5 ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയെവിൻറെ കൽപന പ്രകാരം ഈ ദേശീയോദ്യാനം നിലവിൽ വന്നു. ഈ ദേശീയോദ്യാനത്തിൻറെ ഉപരിതല വിസ്തീർണ്ണം 54,373.5 ഹെക്ടർ (543.735 കി.മീ2) ആണ്. 1969 ൽ സ്ഥാപിച്ചിരുന്ന ഷിർവാൻ സ്റ്റേറ്റ് റിസർവിന്റെ സ്ഥാനത്താണ് ഷിർവാൻ ദേശീയോദ്യാനം സമീപ പ്രദേശങ്ങൾ ചേർത്ത് സ്ഥാപിക്കപ്പെട്ടത്. ഗോയിറ്റേഡ് ഗസെല്ലെ (Gazella sulgutturosa), വാട്ടർഫൗൾ പക്ഷികൾ, ഷിർവിൻ താഴ്വരയിലെ സാധാരണ സസ്യജനുസുകൾ എന്നിവയുടെ സംരക്ഷണം, പുനരുൽപാദനം എന്നിവയാണ് ഈ ഉദ്യാനം ലക്ഷ്യമിടുന്നത്.

ഷിർവാൻ ദേശീയോദ്യാനം
Şirvan Milli Parkı
Wetlands in Shirvan National Park
LocationSalyan Rayon
Coordinates39°32′51″N 49°00′56″E / 39.54750°N 49.01556°E / 39.54750; 49.01556
Area54,373.5 ഹെക്ടർ (543.735 കി.m2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedJuly 5, 2003
ഷിർവാൻ ദേശീയോദ്യാനം is located in Azerbaijan
ഷിർവാൻ ദേശീയോദ്യാനം
Location of ഷിർവാൻ ദേശീയോദ്യാനം
Şirvan Milli Parkı in Azerbaijan

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷിർവാൻ_ദേശീയോദ്യാനം&oldid=3646358" എന്ന താളിൽനിന്ന് ശേഖരിച്ചത്