മനുഷ്യനല്ലാത്ത ആദ്യ വാർത്താ അവതാരകയാണ് ഷിൻ ഷൗമെങ് . ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഷിൻ ഷൗമെങ് എന്ന അവതാരകയെ. യഥാർഥ അവതാരകരെ പോലെ തന്നെ വാർത്തകൾ വിശകലനം ചെയ്ത് സംസാരിക്കാനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും സാഹചര്യമനുസരിച്ച് വിവരങ്ങൾ പറയാനുമൊക്കെ ഷിൻ ഷൗമെങ്ങിനു കഴിയും. ചൈനീസ് ദേശീയ അസംബ്ലിയിലെ പ്രതിനിധികളുമായും രാഷ്ട്രിയക്കാരുമായും ഷിൻ ചർച്ച നടത്തിയിട്ടുണ്ട്. [1]നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയാണ് ഇതു പ്രവർത്തിക്കുന്നത്. തിരച്ചിൽ യന്ത്രം സോഗോയുമായി ചേർന്നാണ് സിൻഹുവ വാർത്താ ഏജൻസി ഇത് വികസിപ്പിച്ചത്. സിൻഹുവ സമീപ കാലത്ത് നടത്തുന്ന നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള മാധ്യമ ഉപയോഗത്തിന്റെ ഭാഗമായാണ് ഷിൻ ഷൗമെങ് വികസിപ്പിച്ചത്. ജിയാജിയാ എന്നൊരു റിപ്പോർട്ടർ റോബോട്ടിനെ സിൻഹു വഅവതരിപ്പിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

സിൻഹുവ വാർത്താ ഏജൻസിയിൽ നിന്നുള്ള ച്യുമെങ് എന്ന മാധ്യമ പ്രവർത്തകയെ മോഡലാക്കിയാണ് ഷിൻ ഷൗമെങിനെ സൃഷ്ടിച്ചിരിക്കുന്നത്. ച്യു ഹാവോ എന്ന ആദ്യ പുരുഷ യന്ത്ര വാർത്താ അവതാരകനെ പ്രേക്ഷകർക്കു മുന്നിലെത്തിച്ചതും സിൻഹുവ തന്നെയാണ്. [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-26. Retrieved 2019-03-26.
  2. https://qz.com/1554471/chinas-xinhua-launches-worlds-first-ai-female-news-anchor/
"https://ml.wikipedia.org/w/index.php?title=ഷിൻ_ഷൗമെങ്&oldid=3808831" എന്ന താളിൽനിന്ന് ശേഖരിച്ചത്