ഷിയ ഇസ്ലാമിലെ അഞ്ചു രക്തസാക്ഷികൾ
ചരിത്രത്തിലെ വിവിധ കാലയളവുകളിൽ സുന്നി ഭരണകൂടങ്ങളാൽ വധിക്കപ്പെട്ട അഞ്ചു ഷിയ പണ്ഡിതന്മാരെയാണ് ഷിയ മുസ്ലീങ്ങൾ ഷഹാദ ഖംസ് (അറബി: شھداء خمسہ) അഥവാ അഞ്ചു രക്തസാക്ഷികൾ എന്ന് വിളിക്കുന്നത്. ഇവരുടെ ജീവിത ചരിത്രം ആയത്തുള്ളാ മുഹമ്മദ് ഹുസൈൻ നജഫി "ഷഹാദ ഏ ഖംസ കേ ഹാലാത്ത് ഏ സിന്ദഗീ" എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഈ അഞ്ച് പേരിൽ രണ്ട് പേർ ഭാരത്തിൽ ജീവിച്ചിരുന്നവരാണ്. [1][2]
ഷഹീദ് അവ്വൽ (ആദ്യത്തെ രക്തസാക്ഷി) മുഹമ്മദ് ജമാലുദ്ദീൻ അൽ മക്കി അൽ അമീലി (1334 - 1385)
തിരുത്തുകഇദ്ദേഹമാണ് ചരിത്രത്തിലെ ആദ്യത്തെ ഷിയ രക്തസാക്ഷി. അൽ ലുമാ അൽ ദിമാഷ്കിയ (അറബി :اللمعة الدمشقية) അഥവാ ദമാസ്കസിലെ തിളക്കം എന്ന പുസ്തകം എഴുതിയ ഇദ്ദേഹത്ത ഒരു മാലിക്കി മതപണ്ഡിതന്റെ ഫത്വ പ്രകാരം ഇറാക്കിലെ ഹില്ല എന്ന പട്ടണത്തിൽ വച്ച് വധിക്കുകയാണുണ്ടായത്. ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം ഇദ്ദേഹത്തെ വെട്ടിക്കൊന്നു ശവശരീരം കുരിശിലേറ്റി കല്ലെറിഞ്ഞു പിന്നീട് തീ കത്തിക്കുകയാണുണ്ടായത്