ഷിയോണൈറ്റ്

(ഷിയോണൈറ്റുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ മദ്ധ്യേഷ്യയിൽ ബാക്ട്രിയയിലും ട്രാൻസോക്ഷ്യാനയിലും (ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പ്രദേശങ്ങൾ) വസിച്ചിരുന്ന അർദ്ധപ്രാകൃത ജനവിഭാഗമാണ്‌ ഷിയോണൈറ്റുകൾ (Chionites). നാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ വടക്കൻ അഫ്ഘാനിസ്താൻ പ്രദേശത്തേക്ക് കടന്ന ഒരു ജനവംശമാണിവർ. മംഗോളിയൻ ഭാഷാകുടുംബമായ അൾതായികിലെ തുർക്കിക്കുമായി സാമ്യമുള്ള ഭാഷയാണ്‌ ഇവർ സംസാരിച്ചിരുന്നത്[1].

നാനൂറാമാണ്ടിലെ ഏഷ്യയിലെ വിവിധ ജനവിഭാഗങ്ങളെ സൂചിപ്പിക്കുന്ന ഭൂപടം

കിഡാരകൾ തിരുത്തുക

ബാക്ട്രിയയിലെത്തിയ ആദ്യകാലങ്ങളിൽ സസാനിയൻ രാജാക്കന്മാരോട് പോരാടിയും സന്ധിചെയ്തും പോന്ന ഷിയോണൈറ്റുകൾ, കിഡാറൈറ്റ്സ് രാജവംശത്തിന്റെ കീഴിൽ ഏകീകരിക്കപ്പെട്ടു. കിഡാര എന്ന രാജാവിന്റെ പേരിൽ നിന്നാണ് ഈ വംശത്തിന്റെ പേര് വന്നത്. ബാക്ട്രിയയുടെ കിഴക്കൻ ഭാഗങ്ങൾ ഇവരുടെ അധീനതയിലായിരുന്നു. ഹെറാത്ത് അടക്കമുള്ള പടിഞ്ഞാറൻ മേഖലകൾ ഇക്കാലത്തും സസാനിയൻ സാമ്രാജ്യം നിയന്ത്രിച്ചിരുന്നു[1].

ഹെറാത്ത് ഇടനാഴി വഴി തെക്കോട്ട് അധികാരം വ്യാപിപ്പിക്കാൻ സാധിച്ചില്ലെങ്കിലും, കിഡാരയുടെ നേതൃത്വത്തിൽ ഹിന്ദുകുഷ് കടന്ന് തെക്കോട്ട് ഇന്നത്തെ പെഷവാർ വരെയെങ്കിലും അധികാരം സ്ഥാപിക്കാൻ കിഡാരൈറ്റ്സിനു കഴിഞ്ഞിരുന്നു[1].

ഇതും കാണുക തിരുത്തുക

  • ഹെഫ്തലൈറ്റുകൾ (ഷിയോണറ്റുകൾക്കു പിന്നാലെ ഇന്നത്തെ അഫ്ഘാനിസ്താൻ മേഖലയിൽ എത്തിച്ചേർന്ന വിഭാഗക്കാരാണിവർ).

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 165–166. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഷിയോണൈറ്റ്&oldid=3779576" എന്ന താളിൽനിന്ന് ശേഖരിച്ചത്