1450-ൽ ദക്ഷിണേന്ത്യയിലെ , ഇന്നത്തെ തെലങ്കാന സംസ്ഥാനത്തിലെ ഗോൽക്കൊണ്ട വജ്രഖനിയിൽ നിന്നു ലഭിച്ച വജ്രമാണ് ഷാ. നിലവിൽ ഈ വജ്രം മോസ്കോയിലെ ക്രെംലിൻ ആയുധപ്പുരയുടെ നേതൃത്വത്തിലുള്ള വജ്ര ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഷാ വജ്രം - 1971-ൽ റഷ്യ പുറത്തിറക്കിയ പോസ്റ്റേജ് സ്റ്റാമ്പിലെ ചിത്രം

പ്രത്യേകതകൾ

തിരുത്തുക

നേർത്ത മഞ്ഞ നിറമാണിതിൻ്റെ പ്രധാന പ്രത്യേകത . ഉപരിതലത്തിലെ ഇരുമ്പ് ഓക്സൈഡിൻ്റെ സാന്നിദ്ധ്യമാണിതിന് കാരണം . യഥാർത്ഥത്തിൽ 95 കാരറ്റ് ഭാരമുണ്ടായിരുന്ന ഈ വജ്രത്തിൻ്റെ 9 കാരറ്റ് ചെത്തിമിനുക്കലിൽ നഷ്ടപ്പെട്ടു . 88.7(18 ഗ്രാം) കാരറ്റ് ഇപ്പോൾ തൂക്കമുള്ള ഈ വജ്രം ചരടിൽ കോർത്ത് അണിയത്തക്കവിധത്തിൽ തുളയ്ക്കപ്പെട്ടതാണ് . ഈ വജ്രത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയെന്തെന്നാൽ ഈ വജ്രം കൈവശം വച്ച മൂന്ന് മൂസ്ലീം ഭരണാധികാരികളുടേയും പേരുകൾ ഹിജ്‌റാ വർഷത്തോടൊപ്പം ഈ വജ്രത്തിൽ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ടെന്നതാണ് . ഈ മൂന്ന് ഭരണാധികാരികളുടെ പേരും ഹിജ്റാ വർഷവും താഴെ കൊടുത്തിരിക്കുന്നു :

 
നിസാം ഷാ
 
ജഹാൻ ഷാ
 
ഫത്ത്-അലി ഷാ ഖജർ

ഷാ വജ്രത്തിന് നീണ്ട അഷ്ടഫലകാകൃതിയാണ് . ഇതിന്റെ എട്ട് മുഖങ്ങൾ പിന്നീട് പതിനഞ്ച് മുഖങ്ങളാക്കി മാറ്റി .ഒരു ശവപ്പെട്ടിയുടെ ആകൃതിയോട് ഈ വജ്രത്തിന് സാമ്യമുണ്ട് . പരന്ന് , വലിയ ആകൃതിയില്ലാത്ത രീതിയിലാണ് ഈ വജ്രം ചെത്തിമിനുക്കിയിരിക്കുന്നത് .[1]

ചരിത്രം

തിരുത്തുക
 
അലക്സാണ്ടർ ഗ്രിബോയ്ഡോവ്

അലക്സാണ്ടർ ഗ്രിബോയ്ഡോവ് എന്ന ദൂതനെ വധിച്ച കുറ്റത്തിനു പിഴയായി അവസാനത്തെ ഷായുടെ പുത്രൻ 1829 ൽ ഈ വജ്രത്തെ റഷ്യൻ ഭരണാധികാരികൾക്ക് കൈമാറി.

  1. Edwin W. Streeter: The Great Diamonds of the World: Their History and Romance. London. p. 223.
"https://ml.wikipedia.org/w/index.php?title=ഷാ_(വജ്രം)&oldid=3924787" എന്ന താളിൽനിന്ന് ശേഖരിച്ചത്