ഷാബന്തർ കോയ
(ഷാ ബന്തർ കോയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന സാമൂതിരിമാരുടെ ഭരണകാലത്തെ ഒരു ഔദ്യോഗിക പദവിയായിരുന്നു ഷാബന്തർ കോജ. പിന്നീട് കാലാന്തരത്തിൽ ഷാബന്തർ കോയ എന്നായി.[1] പേർഷ്യൻ ഭാഷയിൽ ഷാ = രാജാവ്/അധികാരി, ബന്തർ = തുറമുഖം, ഷാ ബന്തർ = തുറമുഖത്തിന്റെ അധിപൻ. കോഴിക്കോട് തുറമുഖത്തെ കയറ്റിറക്കുമതികളുടെ മേൽനോട്ടം വഹിച്ചിരുന്ന മുസ്ലിം ഉദ്യോഗസ്ഥനാണ് ഷാ ബന്തർ കോയ അഥവാ കോഴിക്കോട് കോയ എന്ന ഔദ്യോഗിക പദവി നൽകിയിരുന്നത്. തുറമുഖമേധാവികൾ[2] എന്നതിലുപരി വിദേശ വ്യാപാരികളുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നതും അവരുടെ ചരക്കുകൾക്കും അങ്ങാടിക്കും[3] സംരക്ഷണം നല്‌കുന്നതും കോയമാരുടെ ചുമതല ആയിരുവെത്രേ.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "സംഭാഷണം: പരപ്പിൽ മമ്മത് കോയ /സുഫ്‌യാൻ".
- ↑ "മുസ്ലിം ഭിന്നതക്ക് ചില കോഴിക്കോടൻ ചരിത്ര രേഖകൾ". Archived from the original on 2012-04-04.
- ↑ "വെറുതെ, ഓരോന്നോർത്ത്".