ഷാർജ അന്താരാഷ്ട്ര പുസ്തകമേള
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (SIBF) ഐക്യ അറബ് എമിറേറ്റുകളിലെ ഷാർജയിൽ വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന 11 ദിവസം നീളുന്ന ഒരു അന്താരാഷ്ട്ര പുസ്തകമേളയാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇതിൽ, കൂടാതെ 400-ലധികം സാഹിത്യ പരിപാടികളും ഉൾപ്പെട്ടിരിക്കുന്നു.[1] യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാർഗനിർദേശത്തിലും രക്ഷാകർതൃത്വത്തിലും 1982ലായിരുന്നു ഈ പുസ്തകമേള ആദ്യമായി അരങ്ങേറിയത്.[2]
പൊതുവിവരം
തിരുത്തുക1982-ൽ ഏതാനും ചില പ്രസാധകർ മാത്രം പങ്കെടുത്തിരുന്ന ഈ മേളയുടെ തുടക്കത്തിൽ പുസ്തകങ്ങൾ ഷെയ്ഖ് സുൽത്താൻ അൽ-ഖാസിമി തന്നെ വാങ്ങുകയായിരുന്നു.[3] വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്ന് എത്തുന്ന ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരെ നേരിട്ടു കാണാനും ഒപ്പം പ്രിയപ്പെട്ട പുസ്തകങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ പ്രസാധകർ, ലൈബ്രേറിയൻമാർ, സാഹിത്യ ദല്ലാൾമാർ, കലാകാരന്മാർ, അധ്യാപകർ തുടങ്ങിയവരുമായി സംവദിക്കുന്നതിനും പുസ്തകമേള ഒരു വേദിയായി പ്രവർത്തിക്കുന്നു.[4]
പരിപാടികൾ
തിരുത്തുകഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) എല്ലാ വർഷവും വൈവിധ്യമാർന്ന നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതോടൊപ്പം വിവിധ താൽപ്പര്യങ്ങളുമുള്ള ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ പരിപാടികളും നടത്തുന്നു. പ്രധാന പരിപാടികൾ താഴെപ്പറയുന്നവയാണ് :[5]
പുസ്തകങ്ങളിൽ ഒപ്പുചാർത്തൽ
തിരുത്തുകഎല്ലാ വർഷവും ഈ പുസ്തകമേളയിൽ നിരവധി പുസ്തകങ്ങളിലെ ഒപ്പിടൽ പരിപാടികൾ അരങ്ങേറുന്നു. 2023-ൽ, 'വി സ്പീക്ക് ബുക്‌സ്' എന്ന പ്രമേയത്തിന് കീഴിൽ, ലോകമെമ്പാടുമുള്ള 600 എഴുത്തുകാരെ അണിനിരത്തിക്കൊണ്ട് അവരുടെ പുതിയ പുസ്തകങ്ങളിൽ ഒപ്പിടുകയെന്ന പരിപാടിയും ഈ മേള സംഘടിപ്പിച്ചു.[6]
പാനൽ ചർച്ചകൾ
തിരുത്തുകഎല്ലാ വർഷവും നിരവധി പാനൽ ചർച്ചകൾ നടത്തുന്ന ഈ പുസ്തകമേള, സർവ്വ മേഖലകളിൽ നിന്നുമുള്ള പ്രാസംഗികരെ പങ്കടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉൾക്കൊള്ളിക്കുന്നു.
ശിൽപ്പശാലകൾ
തിരുത്തുകകലയിലും സർഗ്ഗാത്മകതയിലും ശ്രദ്ധയൂന്നിക്കൊണ്ട്, എല്ലാ വർഷവും നിരവധി സർഗ്ഗാത്മക ശിൽപശാലകൾ ഈ പുസ്തകമേള സംഘടിപ്പിക്കുന്നു. അതിന്റെ ഏറ്റവും പുതിയ പതിപ്പായിരുന്ന 2023-ലെ പുസ്തകമേളയിൽ 60 ശിൽപശാലകൾ സംഘടിപ്പിക്കുന്നതിന് സാധിച്ചു.[7] ഈ ശിൽപശാലകൾ കലയിൽ തുടങ്ങി കാലിഗ്രാഫി, സാങ്കേതികത വരെയുള്ള വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു.
കലാപ്രകടനങ്ങൾ
തിരുത്തുകസാഹിത്യോത്സവം നടത്തുക എന്നതിലുപരി സംസ്‌കാരത്തെ മൊത്തത്തിൽ ആഘോഷിക്കുകയെന്നതാണ് പുസ്തക മേളയുടെ സുപ്രധാന ലക്ഷ്യം. അതിനാൽ, ഇത് എല്ലാ വർഷവും സംഗീതപരവും നാടകപരവുമായ നിരവധി പ്രകടനങ്ങൾ നടത്തുന്നതിൽ ശ്രദ്ധിക്കുന്നു. 2023-ൽ, 'ബാർകോഡ് പ്രിസൺ' എന്ന എമിറാത്തി നാടകം ഉൾപ്പെടെ 130 നാടക പ്രകടനങ്ങൾക്ക് മേള ആതിഥേയത്വം വഹിച്ചിരുന്നു.[8]
അവലംബം
തിരുത്തുക- ↑ "Sharjah International Book Fair". Visit Sharjah.
- ↑ "Sharjah International Book Fair: nearly 40 years on, the objective remains to foster a love of reading". The National.
- ↑ "Sharjah International Book Fair: nearly 40 years on, the objective remains to foster a love of reading". The National.
- ↑ "Sharjah International Book Fair". Sharjah Events.
- ↑ Kumar, Anjana (11 November 2022). "Sharjah International Book Fair continues to have a stellar line up of events, activities". Gulf News.
- ↑ "Sharjah International Book Fair to host an impressive 2,033 publishers from 108 nations under the theme 'We Speak Books'". Emirates News Agency - WAM. 11 October 2023.
- ↑ "Sharjah International Book Fair 2023 to host 60 immersive creative workshops". Gulf News. 29 October 2023.
- ↑ "Emirati-made play 'Barcode Prison' makes SIBF debut". Sharjah 24. 5 November 2023.