2022 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന ദൃശ്യകലാപുരസ്‌ക്കാരത്തിനർഹനായ ശിൽപ്പിയാണ് ഷാൻ കെ.ആർ.(ജനനം 1994)

ജീവിതരേഖ

തിരുത്തുക

തൃശൂരിലെ നെടുപുഴ സ്വദേശിയാണ്. തൃശൂരിലെ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് ശില്പ വിഭാഗത്തിൽ ബിരുദം ലഭിച്ച അദ്ദേഹത്തിന് ബംഗാളിലെ ശാന്തിനികേതനിൽ നിന്നും ശില്പത്തിൽ ബിരുദാനന്തര ബിരുദവും ലഭിച്ചു. പുതിയ കാലത്തെ മാദ്ധ്യമങ്ങളിൽ പ്രാഗത്ഭ്യം സ്വായത്തമാക്കുന്നതിൽ ഷാൻ ഏറെ ശ്രദ്ധാലുവാണ് എന്നതുപോലെ പരമ്പരാഗത മാദ്ധ്യമങ്ങളിലും വളരെ നിപുണനാണ്. അതോടൊപ്പം ഡിജിറ്റൽ 2D & 3D സ്‌കൾപ്റ്റിങ്ങിലും, ഡ്രോയിങ്ങിലും അദ്ദേഹം പ്രാവീണ്യം നേടി. ഇതിനുപുറമെ കലാചരിത്രത്തിലും നിരൂപണത്തിലും തൽപരൻകൂടിയാണ് ഷാൻ. 2016-17ലെ അക്കാദമിയുടെ സ്‌പെഷ്യൽമെൻഷൻ അവാർഡ് ലഭിച്ചിട്ടുള്ള അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് ൽ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ശിൽപ്പ വിഭാഗത്തിൽ ഗസ്റ്റ്‌ അദ്ധ്യപകനായി സേവനമനുഷ്ഠിക്കുന്നു. [1] സംസ്ഥാനത്തും രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഘടിപ്പിക്കപ്പെട്ട പ്രധാനപ്പെട്ട കലാക്യാമ്പുകളിലും വർക്ക്‌ഷോപ്പുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്നതിനുപുറമെ സംസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗത്തും സംഘടിപ്പിക്കുപ്പെട്ട ശ്രദ്ധേയ പ്രദർശനങ്ങളിൽ ഭാഗമായിട്ടുമുണ്ട്. കനോറിയ സെന്റർ ഫോർ ആർട്‌സിലെ ആർട്ടിസ്റ്റ്‌സ് റസിഡൻസി സ്‌കോളർഷിപ്പ്, അക്കാദമി നൽകുന്ന കെ. കരുണാകരൻ മെമ്മോറിയൽ സ്‌കോളർഷിപ്പ് എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ചിലതാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2022 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന ദൃശ്യകലാപുരസ്‌ക്കാരം[2]
  • കെ. കരുണാകരൻ മെമ്മോറിയൽ സ്‌കോളർഷിപ്പ്
  1. https://www.deshabhimani.com/special/news-weekendspecial-28-11-2021/985052
  2. https://lalithkala.org/news/art%20and%20award
"https://ml.wikipedia.org/w/index.php?title=ഷാൻ_കെ.ആർ.&oldid=3921432" എന്ന താളിൽനിന്ന് ശേഖരിച്ചത്